‘ശോഭാ സുരേന്ദ്രന് സജീവമാവും’; കെഎസ് രാധാകൃഷ്ണനെ തള്ളി എഎന്‍ രാധാകൃഷ്ണന്
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി തന്നെ തിരിച്ചെത്തുമെന്ന് എ എന്‍ രാധാകൃഷ്ണന്. ശോഭാ സുരേന്ദ്രന് ഉന്നയിച്ച വിഷയം പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശോഭാ സുരേന്ദ്രന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ പ്രതികരണം. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ താന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്. അനുനയ ചര്‍ച്ചകള്‍ക്കായെത്തിയ സംസ്ഥാന സംസ്ഥാന നേതാക്കളോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു. […]

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി തന്നെ തിരിച്ചെത്തുമെന്ന് എ എന്‍ രാധാകൃഷ്ണന്. ശോഭാ സുരേന്ദ്രന് ഉന്നയിച്ച വിഷയം പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശോഭാ സുരേന്ദ്രന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ പ്രതികരണം.
ബിജെപി സംസ്ഥാന നേതൃത്വത്തില്‍ താന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്. അനുനയ ചര്‍ച്ചകള്‍ക്കായെത്തിയ സംസ്ഥാന സംസ്ഥാന നേതാക്കളോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു. പിന്നാലെയാണ് എഎന്‍ രാധാകൃഷ്ണന്റെ പ്രതികരണം.
കാട്ടാകടയില് നിന്നും ശോഭാ സുരേന്ദ്രന് നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് രണ്ടേമുക്കാല്‍ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് കാട്ടാക്കട എന്നതാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഈ മണ്ഡലം പരിഗണിക്കപ്പെടാനുള്ള കാരണം.
പ്രമുഖ നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവുമെന്നാണ് എഎന്‍ രാധാകൃഷ്ണന് പറയുന്നത്. എന്നാല്‍ നേരത്തെ പ്രമുഖര്‍ മത്സരരംഗത്തുണ്ടാവില്ലെന്നായിരുന്നു കെഎസ് രാധാകൃഷ്ണന് പറഞ്ഞത്.. കുമ്മനം രാജശേഖരന് മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും എഎന്‍ രാധാകൃഷ്ണന് പറഞ്ഞു. കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിച്ചേക്കും.
നേമത്ത് കുമ്മനം രാജശേഖരന് വാടകവീടെടുത്തു കഴിഞ്ഞു. നേമത്ത് മത്സരിക്കാനെത്തിയ ഒ രാജഗോപാലിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചിരുന്നു. രാജഗോപാല്‍ നിയമസഭയിലെത്തേണ്ടതുണ്ട് എന്ന ഒരു ആശയം കഴിഞ്ഞ നിയമസഭ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരന് ബിജെപിക്കപ്പുറത്തുള്ള വോട്ടുകളെ സ്വാംശീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യം പാര്‍ട്ടി വൃത്തങ്ങളിലുണ്ട്.
- TAGS:
- BJP
- Sobha Surendran