Top

‘സുരക്ഷയ്ക്ക് ഗുണ്ടകളെ ഏര്‍പ്പെടുത്തുന്ന എംഎല്‍എ’; ഗണേഷ് കുമാറിനും പ്രദീപ് കോട്ടാത്തലയ്ക്കും പ്രത്യേക നിയമപരിരക്ഷയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

കെ ബി ഗണേഷ് കുമാറിന് നിയമ സഭാംഗമായി തുടരാന്‍ ധാര്‍മ്മികാവകാശമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഗണേഷ് കുമാറും പി എ പ്രദീപ് കൊട്ടാത്തലയ്ക്കും പ്രത്യേക നിയമ പരിരക്ഷ ഉള്ളയാളുകളാണെന്ന് പ്രേമചന്ദ്രന്‍ പരിഹസിച്ചു. ചവറയില്‍ യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനാതിപത്യപരമായി കരിങ്കൊടി കാണിക്കാനെത്തിയപ്പോള്‍ പൊലീസ് സുരക്ഷയ്‌ക്കൊപ്പം ഗുണ്ടകളെയും സുരക്ഷക്കായി നിയോഗിച്ചത് ഒരു നിയമ സഭാ സമാജികന് ചേര്‍ന്നതല്ല. ഗുണ്ടകളാണ് ചവറയിലും പത്തനാപുരത്തും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതെന്നും കൊല്ലം എംപി കുറ്റപ്പെടുത്തി. ജനാതിപത്യ സമ്പ്രദായത്തിന് ചേര്‍ന്നതല്ല ഗണേഷിന്റെ […]

21 Jan 2021 8:47 AM GMT
ഷമീർ എ

‘സുരക്ഷയ്ക്ക് ഗുണ്ടകളെ ഏര്‍പ്പെടുത്തുന്ന എംഎല്‍എ’; ഗണേഷ് കുമാറിനും പ്രദീപ് കോട്ടാത്തലയ്ക്കും പ്രത്യേക നിയമപരിരക്ഷയെന്ന്  എന്‍ കെ പ്രേമചന്ദ്രന്‍
X

കെ ബി ഗണേഷ് കുമാറിന് നിയമ സഭാംഗമായി തുടരാന്‍ ധാര്‍മ്മികാവകാശമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഗണേഷ് കുമാറും പി എ പ്രദീപ് കൊട്ടാത്തലയ്ക്കും പ്രത്യേക നിയമ പരിരക്ഷ ഉള്ളയാളുകളാണെന്ന് പ്രേമചന്ദ്രന്‍ പരിഹസിച്ചു. ചവറയില്‍ യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനാതിപത്യപരമായി കരിങ്കൊടി കാണിക്കാനെത്തിയപ്പോള്‍ പൊലീസ് സുരക്ഷയ്‌ക്കൊപ്പം ഗുണ്ടകളെയും സുരക്ഷക്കായി നിയോഗിച്ചത് ഒരു നിയമ സഭാ സമാജികന് ചേര്‍ന്നതല്ല. ഗുണ്ടകളാണ് ചവറയിലും പത്തനാപുരത്തും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതെന്നും കൊല്ലം എംപി കുറ്റപ്പെടുത്തി.

ജനാതിപത്യ സമ്പ്രദായത്തിന് ചേര്‍ന്നതല്ല ഗണേഷിന്റെ ഈ പെരുമാറ്റം. ഗണേഷിന് എംഎല്‍എ പദവിയില്‍ തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ല.

എന്‍ കെ പ്രേമചന്ദ്രന്‍

എംഎല്‍എ പൊലീസിന് പുറമേ ഗുണ്ടകളെ സുരക്ഷയ്ക്കായി നിയോഗിച്ചത് ആഭ്യന്തരവകുപ്പ് പരാജയമായതുകൊണ്ടാണ്. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയെടുത്തത് കള്ളക്കേസാണെന്ന് കോടതിക്ക് ബോധ്യമായി. അതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം കിട്ടിയത്. ചവറയില്‍ പ്രതിഷേധക്കാരെ എംഎല്‍എയുടെ പി എയും സംഘവും മര്‍ദ്ദിച്ചതിനെ യുഡിഎഫ് നിയമപരമായി നേരിടുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story