‘സാബുവിന്റെ കൈയില്‍ 100 കോടി, 1000 കോടി എവിടെ നിന്ന്? 250ല്‍ കൂടുതല്‍ ബാങ്കും കൊടുക്കില്ല’; സ്റ്റോക്ക് എക്സ്ചേഞ്ച് കണക്കുകള്‍ പ്രകാരമൊരു വിദഗ്ദന്റെ കുറിപ്പ്
തെലുങ്കാനയിലെ നിക്ഷേപം സംബന്ധിച്ച കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ പ്രഖ്യാപനം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാത്യു വര്‍ഗീസ്. സാബുവിന്റെ കൈയില്‍ 100 കോടി രൂപയാണെന്നും പ്രഖ്യാപനത്തില്‍ പറയുന്ന 1000 കോടി അദ്ദേഹം എവിടെ നിന്ന് കൊണ്ടുവരുമെന്നും കിറ്റെക്സ് കമ്പനിയെക്കുറിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചിലുള്ള വിവരങ്ങള്‍ സഹിതം മാത്യു ചോദിച്ചു. കമ്പനിയുടെ ഫിനാന്‍ഷ്യല്‍ കപ്പാസിറ്റി അനുസരിച്ചു 1000കോടി ഇപ്പോള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധ്യത കുറവാണന്നും അഥവ 1000 കോടിയും 3500 കോടിയും കൈയിലുണ്ടെങ്കില്‍ അതിന്റെ സോഴ്സ് […]
12 July 2021 9:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തെലുങ്കാനയിലെ നിക്ഷേപം സംബന്ധിച്ച കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ പ്രഖ്യാപനം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാത്യു വര്‍ഗീസ്. സാബുവിന്റെ കൈയില്‍ 100 കോടി രൂപയാണെന്നും പ്രഖ്യാപനത്തില്‍ പറയുന്ന 1000 കോടി അദ്ദേഹം എവിടെ നിന്ന് കൊണ്ടുവരുമെന്നും കിറ്റെക്സ് കമ്പനിയെക്കുറിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചിലുള്ള വിവരങ്ങള്‍ സഹിതം മാത്യു ചോദിച്ചു. കമ്പനിയുടെ ഫിനാന്‍ഷ്യല്‍ കപ്പാസിറ്റി അനുസരിച്ചു 1000കോടി ഇപ്പോള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധ്യത കുറവാണന്നും അഥവ 1000 കോടിയും 3500 കോടിയും കൈയിലുണ്ടെങ്കില്‍ അതിന്റെ സോഴ്സ് തികച്ചും അനേഷിക്കേണ്ടതാണെന്നും മാത്യു വ്യക്തമാക്കി.
മാത്യു വര്‍ഗീസ് പറഞ്ഞത്: കിറ്റെക്സ് മുതലാളി കേരളം വിടുന്നു എന്ന് ആഘോഷമാക്കുന്നവരോട്, താഴെ പറയുന്ന ഫാക്ടസ് വായിച്ചിട്ട് സപ്പോര്‍ട്ട് ചെയ്യുക.
100 മുതല്‍ 120 കോടി ആണ് ക്വാര്‍ട്ടര്‍ലി വരുമാനം..അല്ലെങ്കില്‍ വെറും 500 കോടി മാത്രം
വാര്‍ഷിക വിറ്റു വരവുള്ള ഒരു കമ്പനി ….. വാര്‍ഷിക അറ്റാദായം അല്ലെങ്കില്‍ yearly net profit വെറും 54 കോടി (year ended 2021 ) 103 കോടി (year ended 2020). കമ്പനിയുടെ ടോട്ടല്‍ assets വെറും 303 കോടി, കറന്റ് അസ്സെറ്സ് 523 (103 +523 =826 ). ഷെയര്‍ ഹോള്‍ഡേഴ്സ് ഫന്‍ഡ്സ് എന്ന് പറയുന്നത് വെറും 735 കോടി …ലയബിലിറ്റീസ് 21 കോടി കറന്റ് ലൈബിലിറ്റീസ് 70 (735 +21 +70 =826).. ക്യാഷ് ആന്‍ഡ് ക്യാഷ് equivalents 103 കോടി ആണ് 2021 മാര്‍ച്ച് 31 ഓഡിറ്റഡ് അക്കൗണ്ട്സ് പ്രകാരം.
ഇവനാണ് 3500 കോടി കേരളത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പോകുന്നത്. തള്ളുന്നതിന് ഒക്കെ ഒരു പരിധി വേണ്ടേ മാഷേ …. 1000 കോടി ഉടനെ തെലുങ്കാനയില്‍ …എവിടെ നിന്ന് കൊണ്ട് വരും ഈ 1000 കോടി ? കൈയിലുള്ളത് ആകെ 100 കോടി …ഇനി ബാങ്ക് ലോണ്‍ എടുക്കാന്‍ ഈ ബാലന്‍സ് ഷീറ്റ് വെച്ചു എത്ര കോടി കിട്ടും ?? ഒരു 200 മുതല്‍ 250 കോടി വരെ അതില്‍ കൂടുതല്‍ ഒരു ബാങ്കും കൊടുക്കില്ല …. ഇപ്പോളത്തെ കമ്പനിയുടെ പ്രോഫിറ്റബിളിറ്റി വെച്ചു 1000 കോടി ഉണ്ടാക്കാന്‍ തന്നെ 10 കൊല്ലം എടുക്കും …
ഇതൊന്നും ഞാന്‍ ചുമ്മാതെ തള്ളുന്നത് അല്ല ..ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് വെബ് സിറ്റിയില്‍ ഉള്ള കാര്യങ്ങള്‍ ഒന്ന് എഴുതി എന്നേ ഉള്ളൂ … ഇനി ഈ പറയുന്ന 1000 കോടിയും 3500 കോടിയും ഒക്കെ കൈയില്‍ ഉണ്ടെങ്കില്‍ അതിന്റെ സോഴ്സ് തികച്ചും അനേഷിക്കേണ്ടത് ആണ് …നേരായ വഴി ആവാന്‍ തരമില്ല … ഇതു വെറും രാഷ്ടീയ അജണ്ടയുടെ ഭാഗം …കേരളത്തെ താറു അടിച്ചു കാണിക്കാന്‍ ഉള്ള ഒരു വ്യഗ്രത … കിറ്റെക്സ് മുതലാളിയുടെ രാഷ്ടീയ മോഹങ്ങള്‍ രാഷ്ടീയക്കാരെ വെറുപ്പിച്ചു എന്നത് സത്യം അതിന് ഇടതു വലത് വേര്‍തിരിവ് ഒന്നും ഇല്ല …. എന്നിരുന്നാലും ജനിപ്പിച്ച തന്തേയും തള്ളേയും തള്ളിപ്പറയുന്ന പണി ആണ് കിറ്റെക്സ് മുതലാളി കാണിക്കുന്നത് …. ദത്തെടുക്കുന്ന രണ്ടാനച്ചനും രണ്ടാനമ്മയും നന്നായി വളര്‍ത്തിയ മതിയായിരുന്നു !
