Top

മരത്തിന് മുകളില്‍ കരിമ്പുലിയും പുള്ളിപ്പുലിയും ഏറ്റുമുട്ടിയാല്‍…; അപൂര്‍വ്വ വീഡിയോ, വൈറല്‍

ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ വൈറലായി ബദ്ധ ശത്രുക്കളായ കരിമ്പുലിയുടെയും പുള്ളി പുലിയുടെയും അപൂര്‍വ്വമായ ഏറ്റുമുട്ടല്‍ വീഡിയോ. കര്‍ണാടക കബനി വന്യജീവി സങ്കേതത്തില്‍ നിന്നുമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്‌. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയാണ് ഇത്‌ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കരിമ്പുലിയും അതിന്റെ എതിരാളിയായ പുള്ളിപുലിയും തമ്മിലുള്ള അപൂര്‍വ്വ ഏറ്റുമുട്ടല്‍ എന്ന കുറിപ്പോടെയാണ് നന്ദന്‍ നിലേക്കനി വീഡയോ പങ്കുവെച്ചത്. മാര്‍ച്ച് ആറാം തിയതി കബനി വന്യജീവി സങ്കേതത്തില്‍ നിന്നും വിജയ് പ്രഭു ചിത്രീകരിച്ച ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. കബനി വന്യജീവി […]

10 March 2021 5:34 AM GMT

മരത്തിന് മുകളില്‍ കരിമ്പുലിയും പുള്ളിപ്പുലിയും ഏറ്റുമുട്ടിയാല്‍…; അപൂര്‍വ്വ വീഡിയോ, വൈറല്‍
X

ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ വൈറലായി ബദ്ധ ശത്രുക്കളായ കരിമ്പുലിയുടെയും പുള്ളി പുലിയുടെയും അപൂര്‍വ്വമായ ഏറ്റുമുട്ടല്‍ വീഡിയോ. കര്‍ണാടക കബനി വന്യജീവി സങ്കേതത്തില്‍ നിന്നുമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്‌. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയാണ് ഇത്‌ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കരിമ്പുലിയും അതിന്റെ എതിരാളിയായ പുള്ളിപുലിയും തമ്മിലുള്ള അപൂര്‍വ്വ ഏറ്റുമുട്ടല്‍ എന്ന കുറിപ്പോടെയാണ് നന്ദന്‍ നിലേക്കനി വീഡയോ പങ്കുവെച്ചത്. മാര്‍ച്ച് ആറാം തിയതി കബനി വന്യജീവി സങ്കേതത്തില്‍ നിന്നും വിജയ് പ്രഭു ചിത്രീകരിച്ച ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

കബനി വന്യജീവി സങ്കേതത്തിലെ ഒരു വലിയ മരത്തിന്റെ മുകളില്‍ നില്‍ക്കുന്ന പുള്ളിപുലിയുടെ അടുത്തേക്ക് കരിമ്പുലി മന്ദംമന്ദം നടന്നു നീങ്ങുന്നു. പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നു. പരസ്പരം നോക്കിയ ശേഷം ബദ്ധശത്രുക്കള്‍ തമ്മില്‍ ഗര്‍ജിക്കുന്നത്തും വീഡിയോയില്‍ വ്യക്തമായി തന്നെ കാണാന്‍ സാധിക്കും.

പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അവിശ്വസിനീയം എന്നു തോന്നിക്കുന്ന അപൂര്‍വ്വ ദൃശ്യങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചെന്ന കമന്റുകളും വ്യാപകമായിരുന്നു. വീഡിയോയെ സ്വപ്‌ന കാഴ്ച്ചയായാണ് പലരും വിശേഷിപ്പിച്ചത്.

‘ഇത്തരം ഒരു ദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ നിങ്ങള്‍ ഭാഗ്യവാനാണ്. തീര്‍ത്തും അത്യപൂര്‍വ്വമായ സംഭവത്തിനാണ് യാത്ഥാര്‍ത്യത്തില്‍ നിങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്’, എന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്. വീഡിയോയ്‌ക്കൊപ്പം തന്റെ ഭാര്യ രോഹിണി പകര്‍ത്തിയ കരിമ്പുലിയുടെ ചിത്രവും നന്ദന്‍ നിലേക്കനി പങ്കുവെച്ചു.

Next Story