
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കൊപ്പം വേണമെങ്കിലും ജീവിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. അതിന് വേണ്ടി വിവാഹം കഴിക്കണമോ വേണ്ടയോ എന്നുള്ളത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി.
സെപ്റ്റംബര്‍ 12ന് തന്റെ മകള്‍ വീട്വിട്ട് മറ്റൊരാള്‍ക്കൊപ്പം പോയി എന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റീസ് വിപിന്‍ സംഘ്വി, രജ്നീഷ് ഭട്നാഗര്‍, എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാദം കേട്ടത്.
വാദത്തിനിടെയാണ് പെണ്‍ക്കുട്ടി താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും താന്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തന്റേതാണെന്നും വ്യക്തമാക്കിയത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപോയി വിവാഹിതയായതെന്നും ഭര്‍ത്താവിനൊപ്പം സന്തുഷ്ടയാണെന്നും പെണ്‍ക്കുട്ടി കോടതിയില്‍ പറഞ്ഞു.
പെണ്‍ക്കുട്ടിയുടെ വാദം കേട്ട കോടതി കുടുംബത്തോട് ഒരുമിച്ച് ജീവിക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവര്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്ന തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി. ദമ്പതികള്‍ക്ക് പൊലീസ് സുരക്ഷയും കോടതി വാഗ്ദാനം ചെയ്തു.
- TAGS:
- Delhi High Court