Top

കവരത്തിയില്‍ അമൂല്‍ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്ത്; വന്‍ പ്രതിഷേധം

ലക്ഷദ്വീപിലെ കവരത്തിയില്‍ അമൂല്‍ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്ത്. ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സെക്ട്രറി, അമൂല്‍ എറണാകുളം ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൈമാറിയ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്. ലക്ഷദ്വീപിലെ വ്യത്യസ്ത ദ്വീപുകളില്‍ പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി ഗുജറാത്തിലെ മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അമൂല്‍ ഔട്ട്‌ലെറ്റുമായി ഉണ്ടാക്കിയ പ്രൊപ്പോസലിനെകുറിച്ചും ഉത്തരവില്‍ സൂചിപ്പിക്കുന്നു. ഇതിനായി കവരത്തിയിലെ എല്‍ഡിസിഎല്‍ ഓഫീസിന്റെ മുന്‍വശത്തായി 150 സ്‌ക്വയര്‍ഫീറ്റ് സ്ഥലവും അനുവദിച്ചിട്ടുമുണ്ട്. ലക്ഷ്യദ്വീപിലെ പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം […]

24 May 2021 1:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കവരത്തിയില്‍ അമൂല്‍ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്ത്; വന്‍ പ്രതിഷേധം
X

ലക്ഷദ്വീപിലെ കവരത്തിയില്‍ അമൂല്‍ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്ത്. ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സെക്ട്രറി, അമൂല്‍ എറണാകുളം ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൈമാറിയ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്.

ലക്ഷദ്വീപിലെ വ്യത്യസ്ത ദ്വീപുകളില്‍ പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി ഗുജറാത്തിലെ മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അമൂല്‍ ഔട്ട്‌ലെറ്റുമായി ഉണ്ടാക്കിയ പ്രൊപ്പോസലിനെകുറിച്ചും ഉത്തരവില്‍ സൂചിപ്പിക്കുന്നു. ഇതിനായി കവരത്തിയിലെ എല്‍ഡിസിഎല്‍ ഓഫീസിന്റെ മുന്‍വശത്തായി 150 സ്‌ക്വയര്‍ഫീറ്റ് സ്ഥലവും അനുവദിച്ചിട്ടുമുണ്ട്.

ലക്ഷ്യദ്വീപിലെ പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നടത്തിവരുന്ന അഡ്മിനിസ്‌ടേഷന്റെ ശ്രമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട. അറേബ്യന്‍ സീ കപ്പലില്‍ 24 ാം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം പാടെ ഇല്ലാതാക്കി അമുല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് അഡ്മിനിസ്‌ട്രേഷന്‍ ശ്രമം നടത്തുന്നത്. ബിജെപി നേതാവും ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ ലക്ഷ്യദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി ചുമതലയേറ്റ ശേഷമാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിവരുന്നത്.

‘ബിജെപിയെ തുരത്തിയ കേരളം ഞങ്ങള്‍ക്ക് ഊര്‍ജമാണ്… പ്രതീക്ഷയോടെ ഒരു ലക്ഷദ്വീപുകാരന്‍’- ഫിറോസ് നെടിയത്ത് എഴുതുന്നു

മികച്ച രീതിയില്‍ ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികളുടെ സംഘടന ആഹ്വാനം ചെയ്തിരുന്നു. ഒപ്പം സ്വദേശി ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലായികൊണ്ട് എത്തിച്ച അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹികരിക്കണമെന്നും ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

‘നങ്ങക്കെന്നും നിന്നാ ഫാല്‍, ബലിച്ചു കുപ്പക്കെറി’; അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ദ്വീപിലേക്ക് എത്തിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും; ലേലം ബഹിഷ്‌കരിക്കണമെന്നാഹ്വാനം.

ദ്വീപില്‍ 21 ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ ഡയറി ഫാമുകളും അടക്കാന്‍ ഉത്തരവായിരുന്നു. പിന്നാലെയാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള നടപടി.
വിവാദ പ്രോഗ്രാം ആയ ‘യുപിഎസ് സി ജിഹാദ്’ സ്‌പോണ്‍സര്‍ ചെയ്ത കമ്പനി കൂടിയാണ് അമുല്‍. വെറ്റിനറി സര്‍ജന്റെ സാന്നിധ്യത്തില്‍ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിലുണ്ട്. ഗോവധ നിരോധനം, ദ്വീപില്‍ മദ്യം ലഭ്യമാക്കല്‍ തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്. 99 ശതമാനത്തോളം മുസ്ലീം ഭൂരിപക്ഷമുള്ള ലക്ഷദ്വീപ് വാസികളുടെ പ്രധാന വരുമാന മാര്‍ഗമാണ്
ഇതിന് പുറമേ ദ്വീപില്‍ ഇന്റര്‍നെറ്റ് നിരോധിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.

‘എന്താണ് സംഭവിക്കുന്നതെന്ന് ഒരു സ്ഥീരീകരണവും ഇല്ല’; കേന്ദ്ര വിലക്കില്‍ പ്രതികരിച്ച് ദ്വീപ് ഡയറി.കോം

Popular Stories

    Next Story