ദിവസവും നിരവധി പേരാണ് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് പങ്കുവയ്ക്കുന്നത്. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സ്റ്റാറ്റസ് കാണാന്‍ താല്പര്യമുണ്ടെങ്കിലും തങ്ങള്‍ അത് കണ്ടുവെന്ന് അവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഇതിനായി വാട്സ് ആപ്പില്‍ തന്നെയുള്ള ഒരു പ്രൈവസി സെറ്റിങ് ഉപയോഗിക്കാം.
വാട്സ്ആപ്പിലെ Read Receipts എന്ന ഓപ്ഷന് ഓഫ് ചെയ്യുന്നതിലൂടെയാണ് സ്റ്റാറ്റസ് കണ്ട വിവരം മറച്ചുവയ്ക്കാന്‍ സാധിക്കുന്നത്.
ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാം
ഈ ഓപ്ഷന് ഓഫ് ചെയ്യുന്നതിന് ചില പരിമിതികളുമുണ്ട്. മറ്റുള്ളവര്‍ നിങ്ങളുടെ സന്ദേശങ്ങള്‍ വായിച്ചോ എന്നും നിങ്ങളുടെ സ്റ്റാറ്റസ് ആരൊക്കെ കണ്ടു എന്നും അറിയാന്‍ സാധിക്കില്ല. കൂടാതെ സ്റ്റാറ്റസ് കണ്ടശേഷം Read Receipts ഉടന്‍ വീണ്ടും ഓണ്‍ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സ്റ്റാറ്റസ് കാലാവധി കഴിയുന്നതിന് മുമ്പ് ഈ ഓപ്ഷന് വീണ്ടും ഓണ്‍ ചെയ്താല്‍ നിങ്ങളുടെ പേര് വ്യൂവര്‍ ലിസ്റ്റില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
സ്റ്റാറ്റസ് കണ്ടശേഷം എയര്‍പ്ലെയിന്‍ മോഡ് ഓണ്‍ ചെയ്യുന്നതുപോലുള്ള ചില തന്ത്രങ്ങളും ഇക്കാര്യത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വാട്സ് ആപ്പ് പിന്നീട് സ്റ്റാറ്റസ് വ്യൂ രേഖപ്പെടുത്തില്ലെന്ന് ഈ രീതിക്ക് ഉറപ്പുനല്‍കാനാവില്ല. സ്റ്റാറ്റസ് രഹസ്യമായി കാണാമെന്ന് അവകാശപ്പെടുന്ന അജ്ഞാത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഒഴിവാക്കണം. ഇവ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ക്കും ഫോണിന്റെ സുരക്ഷയ്ക്കും ഭീഷണിയാകാം. അതുകൊണ്ടുതന്നെ വാട്സ്ആപ്പിലെ ഔദ്യോഗിക Read Receipts ക്രമീകരണം ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം.
Content Highlights :Do you want to view someone's WhatsApp status without them knowing? There is a way to do this without installing any additional apps on your phone