ഒരു ഫോണിൽ ഒന്നിലധികം സിം ഉപയോഗിക്കുന്നുണ്ടോ?; നമ്പർ മറന്നുപോയെങ്കിൽ കണ്ടുപിടിക്കാൻ വഴിയുണ്ട്

സ്വന്തം മൊബൈല്‍ നമ്പര്‍ മറന്നോ?. Jio മുതല്‍ BSNL വരെ നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാം. ഈ കോഡുകള്‍ മതി

പുതിയൊരു സിം കാര്‍ഡ് എടുത്തിട്ട് നമ്പര്‍ ഓര്‍ത്തുവെച്ചില്ലേ? അല്ലെങ്കില്‍ ഒരേ ഫോണില്‍ രണ്ട് സിം ഉപയോഗിക്കുന്നതിനാല്‍ രണ്ട് കണക്ഷന്റെയും നമ്പറിനെക്കുറിച്ച് കണ്‍ഫ്യൂഷനാണോ?. മറ്റൊരാളുടെ ഫോണിലേക്ക് വിളിച്ച് നമ്പര്‍ നോക്കേണ്ട കാര്യമില്ല. നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നെറ്റ് വര്‍ക്ക് അനുസരിച്ച് ഒരു കോഡ് ഡയല്‍ ചെയ്താല്‍ തന്നെ സ്വന്തം നമ്പര്‍ അറിയാം.Jio, Airtel, Vi, BSNL ഉപയോക്താക്കള്‍ക്ക് നമ്പര്‍ അറിയാനുള്ള എളുപ്പവഴികള്‍ ഇതാ.

Jio ഉപയോക്താക്കള്‍ക്ക്

Jio സിം ഉപയോഗിക്കുന്നവര്‍ ഫോണിലെ Phone/Call ആപ്പ് തുറന്ന് 1299 ഡയല്‍ ചെയ്യുക.

കോള്‍ സ്വമേധയാ കട്ട് ആകും. പിന്നാലെ SMS ലഭിക്കും. അതില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിനൊപ്പം പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിക്കും.

199 എന്ന നമ്പറിലേക്ക് വിളിച്ചും IVR നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് നമ്പര്‍ അറിയാന്‍ കഴിയും.

Airtel ആണെങ്കില്‍

  • Airtel ഉപയോക്താക്കള്‍ക്ക് നമ്പര്‍ അറിയാന്‍ *282# ഡയല്‍ ചെയ്യാം.
  • ഫോണിലെ ഡയലറില്‍ *282# ടൈപ്പ് ചെയ്ത് കോള്‍ ബട്ടണ്‍ അമര്‍ത്തുക. കുറച്ച് സമയത്തിനുള്ളില്‍ സ്‌ക്രീനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കാണിക്കും.
  • 121 എന്ന നമ്പറിലേക്ക് വിളിച്ച് IVR സംവിധാനം ഉപയോഗിച്ചും നമ്പര്‍ പരിശോധിക്കാം.

Vi ഉപയോക്താക്കള്‍ ആണെങ്കില്‍

  • Vi സിം ആണെങ്കില്‍ *199# ഡയല്‍ ചെയ്യുകയാണ് എളുപ്പവഴി.
  • കോഡ് ഡയല്‍ ചെയ്ത് കോള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്‌ക്രീനില്‍ മൊബൈല്‍ നമ്പര്‍ കാണിക്കുന്ന സന്ദേശം ലഭിക്കും.
  • കൂടാതെ 199 അല്ലെങ്കില്‍ 198 എന്ന നമ്പറിലേക്ക് വിളിച്ചും IVR വഴി വിവരങ്ങള്‍ അറിയാം.

BSNL ഉപയോക്താക്കള്‍ക്ക്

  • BSNL സിം ഉപയോഗിക്കുന്നവര്‍ *222# ഡയല്‍ ചെയ്യുക.
  • കോഡ് ഡയല്‍ ചെയ്ത ശേഷം സ്‌ക്രീനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കാണാം.
  • 1800-180-1503 എന്ന നമ്പറിലേക്ക് വിളിച്ചും IVR വഴി നമ്പര്‍ പരിശോധിക്കാം.

മറ്റൊരു എളുപ്പവഴിയുമുണ്ട്

കോഡുകളൊന്നും ഓര്‍ത്തുവെക്കാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റൊരു മാര്‍ഗമുണ്ട്. പരിചയമുള്ള ഒരാളുടെ ഫോണിലേക്ക് നിങ്ങളുടെ സിമ്മില്‍ നിന്ന് ഒരു കോള്‍ ചെയ്യുക. ആ ഫോണില്‍ നിങ്ങളുടെ നമ്പര്‍ കാണിച്ചാല്‍ അത് നോക്കി സ്വന്തം നമ്പര്‍ മനസിലാക്കാം. എന്നാല്‍ ചില ഫോണുകളില്‍ Caller ID, privacy settings തുടങ്ങിയവ കാരണം നമ്പര്‍ കാണിക്കണമെന്നില്ല. അത്തരത്തില്‍ മുകളില്‍ നല്‍കിയിരിക്കുന്ന നെറ്റ്വര്‍ക്ക് കോഡുകള്‍ പരീക്ഷിക്കാം.

ഫോണിന്റെ Settinsg ലും നമ്പര്‍ കണ്ടെത്താം

കോഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഫോണിന്റെ Settings പരിശോധിക്കാം.

iPhone

Settings - Mobile Service - My Numberഇവിടെ മൊബൈല്‍ നമ്പര്‍ കാണാന്‍ സാധിക്കും.

Android

Settings - Network & Internet - SIMs

ഫോണില്‍ ഉപയോഗിക്കുന്ന SIM/eSIM സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ കാണാം. ചില Android ഫോണുകളില്‍ About Phone വിഭാഗത്തിലും SIM സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ മോഡലിനനുസരിച്ച് Settingsലെ പേരുകളിലും ക്രമത്തിലും ചെറിയ വ്യത്യാസം ഉണ്ടാകാം.

ഓര്‍ത്തുവെക്കാന്‍ നാല് കോഡുകള്‍

Jio 1299Airtel - *282#Vi - *199#BSNL - *222#

ഒരേ ഫോണില്‍ ഒന്നിലധികം SIM ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഉപകാരപ്പെടുന്ന വിവരമാണിത്. നമ്പര്‍ മറന്നുപോയാല്‍ ആരെയെങ്കിലും വിളിച്ച് ചോദിക്കേണ്ടതില്ല. ആദ്യം സ്വന്തം നെറ്റ് വര്‍ക്ക് അനുസരിച്ചുള്ള ഈ മാര്‍ഗം പരീക്ഷിക്കാം.

Content Highlights :Forgotten your mobile number? Find it in seconds—whether it's Jio or BSNL—using just these codes.

To advertise here,contact us