ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നത് സമയം നോക്കാനും വര്‍ക്കൗട്ട് ട്രാക്ക് ചെയ്യാനും ഉറക്കം നിരീക്ഷിക്കാനും മാത്രമാണെന്ന് കരുതുന്നുണ്ടോ?. എന്നാല്‍ അങ്ങനെയല്ല. വാച്ചില്‍ ഒളിഞ്ഞിരിക്കുന്ന ചില ഉപയോഗപ്രദമായ ഫീച്ചറുകള്‍ നിങ്ങള്‍ക്ക് പരിചയമില്ലായിരിക്കാം. ദൈനംദിന ജീവിതത്തില്‍ ഏറെ സഹായകരമാകുന്ന ചില സൗകര്യങ്ങള്‍ ആപ്പിള്‍ വാച്ചില്‍ തന്നെയുണ്ട്.
കൈകള്‍ ഉപയോഗിക്കാതെ വാച്ച് നിയന്ത്രിക്കാം. ആപ്പിള്‍ വാച്ച് നിയന്ത്രിക്കാന്‍ Hand Gestures ഉപയോഗിക്കാം. ഇതിനായി Watch ല്‍ Settings -Accessibility -Hand Gestures എന്നിടത്ത് പോയി ഈ ഫീച്ചര്‍ ഓണ്‍ ചെയ്യണം. തുടര്‍ന്ന് വിരലുകള്‍ ചേര്‍ക്കുന്ന തരത്തിലുള്ള Single Pinch, Double Pinch, കൈ മുറുക്കുന്ന തരത്തിലുള്ള Single Fist Clench, Double Fist Clench തുടങ്ങിയ ആംഗ്യങ്ങള്‍ ഉപയോഗിച്ച് വിവിധ കാര്യങ്ങള്‍ ചെയ്യാം. ചില മോഡലുകളില്‍ Double Tap സൗകര്യവും ലഭ്യമാണ്.
ആപ്പിള്‍ വാച്ച് കാണിക്കുന്ന Activity Rings, Sleep Tracking എന്നിവയ്ക്ക് പുറമേ കൂടുതല്‍ ആരോഗ്യ വിവരങ്ങളും പരിശോധിക്കാം. iPhone-se Health App തുറന്ന് Show All Health Data അല്ലെങ്കില്‍ Edit എന്ന ഓപ്ഷനില്‍ പോയാല്‍ ലഭ്യമായ വിവിധ ഡാറ്റ കാണാം. പകല്‍ ചെലവഴിച്ച സമയം, നിങ്ങള്‍ കയറിയ പടികളുടെ എണ്ണം, Stand Hours, നടക്കുന്നതിന്റെ വേഗത, Walking Steadiness, Step Length തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടാം. എല്ലാ വിവരങ്ങളും എല്ലാ മോഡലുകളിലും ഒരുപോലെ ലഭിക്കണമെന്നില്ല.
Mac ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിള്‍ വാച്ച് മറ്റൊരു ഉപകാരത്തിനും ഉപയോഗിക്കാം. വാച്ച് ഉപയോഗിച്ച് Mac വേഗത്തില്‍ അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. Mac- Settings-ല്‍ Touch ID & Password വിഭാഗത്തില്‍ പോയി ആപ്പിള്‍ വാച്ച് ഉപയോഗിച്ചുള്ള അണ്‍ലോക്കിങ് ഓണ്‍ ചെയ്യാം. ചില സാഹചര്യങ്ങളില്‍ പാസ്വേഡ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അംഗീകരിക്കാനും വാച്ച് ഉപയോഗിക്കാം.
മുഖം തിരിച്ചറിയല്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും Apple Watch ഉപയോഗപ്രദമാകും. iPhone-se Settings - Face ID & Passcode , Unlock With Apple Watch എന്ന ഓപ്ഷന് ഓണ്‍ ചെയ്താല്‍ വാച്ച് ഉപയോഗിച്ച് ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും.
ഒരു കടയില്‍ നിന്നോ മറ്റെവിടെയെങ്കിലുമോ നിന്ന് കേള്‍ക്കുന്ന പാട്ടിന്റെ പേര് അറിയണമെങ്കില്‍ Apple Watch- Shazam ഉപയോഗിക്കാം.Shazam സജ്ജീകരിച്ച ശേഷം പാട്ട് കേള്‍ക്കുമ്പോള്‍ ഒറ്റ ടാപ്പിലൂടെ അത് തിരിച്ചറിയാന്‍ ശ്രമിക്കാം. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സമയത്തും ചില സാഹചര്യങ്ങളില്‍ പാട്ടിന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും.
വീട്ടില്‍ എവിടെയോ ഐഫോണ്‍ വച്ചിട്ട് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ആപ്പിള്‍ വാച്ച് അതിന് സഹായിക്കും.വാച്ചി ല്‍ Control Center തുറന്ന് ഐഫോണിനെ ശബ്ദത്തോടെ റിങ് ചെയ്യിക്കാം.ഐഫോണ്‍ ഐക്കണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഫ്ളാഷ് ലൈറ്റും തെളിയിക്കാനാകും. അതുകൊണ്ട് ഇരുട്ടിലും ഫോണ്‍ കണ്ടെത്തുന്നത് എളുപ്പമാകും. പിന്തുണയ്ക്കുന്ന ഉപകരണങ്ങളില്‍ Precision Finding ഉപയോഗിച്ച് ഫോണ്‍ ഏത് ദിശയിലാണെന്നും മനസ്സിലാക്കാം.
Content Highlights :The Apple Watch has numerous hidden features that are highly useful for daily use. Let's explore some of these features, ranging from controlling the watch using gestures to locating a lost iPhone.