ആളുകള്‍ക്കിടയില്‍ YouTube വളരെ വേഗത്തിലാണ് പ്രചാരം നേടിയിട്ടുളളത്. പ്രത്യേകിച്ച് Short video feature അവതരിപ്പിക്കപ്പെട്ടതിന് ശേഷം യുവാക്കള്‍ക്കിടയില്‍ ഇത് വളരെ ജനപ്രിയമാകുകയും ചെയ്തു. പല കണ്ടന്റ് ക്രീയേറ്റര്‍മാരും ഇപ്പോള്‍ യൂട്യൂബില്‍ നിന്ന് പ്രതിമാസ വരുമാനം നേടുന്നവരാണ്. നിങ്ങള്‍ക്കും YouTube-ല്‍ നിന്ന് പണം സമ്പാദിക്കാന്‍ താല്‍പ്പര്യമുണ്ടോ?.എങ്കില്‍ ഈ AI ഉപകരണങ്ങള്‍ അതിന് സഹായിക്കും.
സ്വന്തം ശബ്ദം റെക്കോര്‍ഡുചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കിലോ വ്യത്യസ്ത ഭാഷകളില്‍ വോയ്സ്ഓവറുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ ElevenLabs ഒരു മികച്ച ഓപ്ഷനാണ്. ഇതിന്റെ AI ശബ്ദങ്ങള്‍ വളരെ സ്വാഭാവികമായി തോന്നുന്നതിനാല്‍ വീഡിയോകള്‍ കൂടുതല്‍ പ്രൊഫഷണലായി ദൃശ്യമാകുന്നു. മാത്രമല്ല സൗജന്യ പ്ലാനിലും ഉപയോക്താക്കള്‍ക്ക് പരിമിതമായ അളവിലുള്ള ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്നു.
YouTube-ല്‍ ക്ലിക്കുകള്‍ നേടുന്നതിന് കണ്ടന്റ് ക്രീയേറ്റര്‍മാര്‍ പലപ്പോഴും ആകര്‍ഷകമായ തംബ്നെയിലുകള്‍ ഉപയോഗിക്കുന്നു. മികച്ച തംബ്നെയിലുകള്‍ സൃഷ്ടിക്കാന്‍ കാന്വാ AI സഹായിക്കും. ഇതിലൂടെ പ്രൊഫഷണല്‍ തംബ്നെയിലുകള്‍, ഇന്‍ട്രോകള്‍, ഔട്ട്റോകള്, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ സൃഷ്ടിക്കുന്നത് എളുപ്പമാണ്. ആയിരക്കണക്കിന് സൗജന്യ ടെംപ്ലേറ്റുകളും AI ഡിസൈന്‍ സവിശേഷതകളും ഡിസൈനിംഗിനെ കൂടുതല്‍ എളുപ്പമാക്കുന്നു.
യൂട്യൂബില്‍ വൈറലാകാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റൊരു മികച്ച ടൂളാണ് പിക്ക. നിങ്ങള്‍ക്ക് വീഡിയോ ഷൂട്ട് ചെയ്യാന്‍ സമയമോ അതിനുള്ള മറ്റ് ഉപകരണങ്ങളോ ഇല്ലെങ്കില്‍, പിക്ക വളരെ സഹായകരമായ ഒരു ടൂളാണ്. ടെക്സ്റ്റ് അല്ലെങ്കില്‍ ഇമേജ് മാത്രം ഉപയോഗിച്ച് ചെറിയ AI വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ഷോര്‍ട്ട്സ്, Explainer videos, Social media content എന്നിവയ്ക്ക് ഈ ടൂള്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
തുടക്കക്കാര്‍ക്കും പ്രൊഫഷണല്‍ ക്രീയേറ്റേഴ്സിനും സഹായകരമായ ഒരു ഉപകരണമായിട്ടാണ് ക്യാപ്കട്ട് AI കണക്കാക്കപ്പെടുന്നത്. ഓട്ടോ-കട്ടിംഗ്, ബാക്ക്ഗ്രൗണ്ട് റിമൂവല്‍, ഓട്ടോ-ക്യാപ്ഷനിംഗ്, ട്രാന്സിഷനുകള് തുടങ്ങിയ AI-അധിഷ്ഠിത സവിശേഷതകള്‍ ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നു. വീഡിയോ എഡിറ്റിംഗില്‍ നിങ്ങള്‍ക്ക് വലിയ പരിചയമില്ലെങ്കില്‍ പോലും കുറച്ച് ക്ലിക്കുകളിലൂടെ നിങ്ങളുടെ വീഡിയോയെ മികച്ചതാക്കാന്‍ ഇതിന് കഴിയും. ഈ ഉപകരണം നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
ഏതൊരു മികച്ച YouTube വീഡിയോയും ആരംഭിക്കുന്നത് നല്ലൊരു സ്ക്രിപ്റ്റില്‍ നിന്നാണ്. ChatGPT ഉപയോഗിച്ച് വീഡിയോ സ്ക്രിപ്റ്റ്, തലക്കെട്ട്, വിവരണം, SEO കീവേഡുകള്‍, ടാഗുകള്‍, പുതിയ ഉള്ളടക്ക ആശയങ്ങള്‍ എന്നിവ മിനിറ്റുകള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയും. ഇത് സമയം കുറയ്ക്കുകയും വേഗത്തില്‍ കണ്ടന്റ് ക്രീയേറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
Content Highlights : Are you interested in earning money from YouTube? If so, these AI tools can help