ഫോണിലെ ഒരു സെറ്റിംഗ് മാറ്റിയാല്‍മതി ചാര്‍ജിംഗ് സ്പീഡ് വര്‍ധിക്കും

മൊബൈല്‍ ഫോണിന്റെ ചാര്‍ജിംഗ് സ്പീഡ് കുറയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്മാര്‍ട്ട്ഫോണുകള്‍ ആളുകളുടെ ജീവിതത്തില്‍ പല കാര്യങ്ങളും എളുപ്പമാക്കിയിട്ടുണ്ടെങ്കിലും സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട് പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അധിക സമയമെടുക്കുന്നത്. ഫോണ്‍വാങ്ങി ആദ്യസമയത്തെ ചാര്‍ജിംഗ് സ്പീഡ് കാലക്രമേണ കുറയാറാണ് പതിവ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. കൂടാതെ ഉപയോഗിക്കുന്ന ആളുടെ ഭാഗത്തുനിന്നുള്ള ചില തെറ്റുകളും ഫോണിന്റെ ചാര്‍ജിംഗ് വേഗത കുറയാന്‍ കാരണമാകും. അതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചാര്‍ജറും USB കേബിളും

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഫോണിനൊപ്പം വരുന്ന ഒറിജിനല്‍ ചാര്‍ജറും യുഎസ്ബി കേബിളും തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്. ഒറിജിനല്‍ ചാര്‍ജര്‍ ഇല്ലെങ്കില്‍ അതേ വാട്ടേജ് റേറ്റിംഗുള്ള ഒരു സര്‍ട്ടിഫൈഡ് ചാര്‍ജര്‍ വാങ്ങുക. കുറഞ്ഞ പവറുളള ചാര്‍ജര്‍ ചാര്‍ജിംഗ് സ്പീഡ് കുറയ്ക്കും.

ഓണാക്കേണ്ട സെറ്റിംഗ്

പല ആന്‍ഡ്രേയിഡ് സ്മാര്‍ട്ട് ഫോണുകളും 'ഫാസ്റ്റ് ചാര്‍ജിംഗ്' അല്ലെങ്കില്‍ 'ടര്‍ബോ ചാര്‍ജിംഗ്' എന്നിവയ്ക്കുള്ള ഓപ്ഷനുകള്‍ വാഗ്ധാനം ചെയ്യുന്നു.ചിലപ്പോള്‍ ഈ സവിശേഷിത നിങ്ങളുടെ ഫോണുകളില്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനരഹിതമായിരിക്കും. ഇത് പ്രവര്‍ത്തനക്ഷമമാക്കാനായി ആദ്യം Settings ലേക്ക് പോയി Battery maintenance option ഓണാക്കുക. പിന്നീട് Charging Settings ലേക്ക് പോയി Fast Charging, Superfast charging ഓണാക്കുക. ഈ ഓപ്ഷന്‍ ഓണാക്കിയാല്‍ ഫോണ്‍ സാധാരണ വേഗതയില്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.

ചാര്‍ജ് ചെയ്യുമ്പോഴുള്ള ഫോണ്‍ ഉപയോഗം

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ ധാരാളം ബാറ്ററി ഉപയോഗിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ ചാര്‍ജിംഗ് വേഗത കുറയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ 'ബാറ്ററി സേവര്‍'അല്ലെങ്കില്‍ പവര്‍ സേവിംഗ് മോഡ് ഓണാക്കിയിടുന്നത് പശ്ചാത്തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനം കുറയ്ക്കുകയും ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ഫോണിലെ അധിക സമ്മര്‍ദ്ദം

പലരും ചാര്‍ജ് ചെയ്യുമ്പോള്‍ വീഡിയോകള്‍ കാണുകയോ ഗെയിമുകള്‍ കളിക്കുകയും സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുകയോ ചെയ്യുന്നു. ഇത് ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജ് കുറയ്ക്കുന്നു. മാത്രമല്ല ഫോണില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത് ചാര്‍ജിംഗ് വേഗത കുറയ്ക്കുകയും ഫോണ്‍ വേഗത്തില്‍ ചൂടാകാന്‍ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ ചാര്‍ജ് ചെയ്യുമ്പോഴുള്ള ഫോണ്‍ ഉപയോഗം കുറയ്ക്കുക.

എയര്‍പ്ലെയിന്‍ മോഡ്

കുറഞ്ഞ സമയത്തിനുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ എയര്‍പ്ലയിന്‍ മോഡ് ഓണാക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഇത് മൊബൈല്‍ നെറ്റ് വര്‍ക്ക് , വൈഫൈ, ബ്ലൂടൂത്ത്, മറ്റ് ധാരാളം സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തനരഹിതമാക്കുകയും ബാറ്ററി ഉപഭോഗം കുറയ്ക്കുകയും ചാര്‍ജിംഗ് വേഗത്തിലാക്കുകയും ചെയ്യുന്നു.

ആപ്പുകളുടെ പ്രവര്‍ത്തനം

ഉപയോഗിച്ച ശേഷവും പല ആപ്പുകളും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടരുന്നു. ഇന്റര്‍നെറ്റ്, ലൊക്കേഷന്‍, പ്രോസസര്‍ എന്നിവ ഉപയോഗിക്കുന്നതിനാല്‍ ബാറ്ററി പവര്‍ കുറയുന്നു. Background Operations Divisionലോ Battery Usage Section പോയി സെറ്റിംഗിസിലെ ഉപയോഗശൂന്യമായ ആപ്പികളുടെ പശ്ചാത്തല പ്രവര്‍ത്തനം കുറയ്്ക്കാന്‍ കഴിയും.

ഉയര്‍ന്ന വെളിച്ചം

ചാര്‍ജ് ചെയ്യുമ്പോള്‍ സ്‌ക്രീന്‍ ഓണാക്കി ഉയര്‍ന്ന തെളിച്ചത്തില്‍ വച്ചുകൊണ്ടിരിക്കുന്നതും ബാറ്ററി ഉപഭോഗം വര്‍ധിപ്പിക്കുന്നു. ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ തെളിച്ചം കുറയ്ക്കണം. അല്ലെങ്കില്‍ ഓട്ടോ ബ്രൈറ്റ്‌നസ് ഉപയോഗിക്കാവുന്നതാണ്.

ഫോണ്‍ കവര്‍ നീക്കം ചെയ്യുക

സുരക്ഷാകാരണങ്ങളാല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ അമിതമായി ചൂടായാല്‍ പല സ്മാര്‍ട്ട് ഫോണുകളും ചാര്‍ജിംഗ് വേഗത യാന്ത്രികമായി കുറയ്ക്കും. അതിനാല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന്റെ കവര്‍ അല്‍പ സമയത്തേക്ക് നീക്കം ചെയ്യുക. സൂര്യപ്രകാശത്തിലോ ചൂടുള്ള സ്ഥലത്തോ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.

Content Highlights :Things to keep in mind to prevent a drop in mobile phone charging speed.

To advertise here,contact us