കുറച്ച് നാള് മുന്‍പ് ഗൂഗിളിന്റെ നാനോ ബനാന നമുക്ക് പല തരത്തിലുള്ള വെറൈറ്റി ചിത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത് ഓര്‍മയുണ്ടോ? . സാരിയുടുത്ത ഫോട്ടോയും ഇഷ്ടമുള്ള മറ്റ് ഇമേജുകളും ഒക്കെ പ്രോംപ്റ്റ് കൊടുത്താല്‍ ലഭിച്ചിരുന്നു അല്ലേ?. ഇന്നിതാ ആ നാനോ ബനാനയുടെ അപ്ഡേറ്റഡ് വേര്‍ഷന്‍ എത്തിയിട്ടുണ്ട്. 'നാനോ ബനാന 2 ലൈറ്റ്'( Nano Banana 2 Lite ) ഇപ്പോള്‍ AI ഇമേജ് ജനറേഷന് ലോകത്ത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വേഗത, കുറഞ്ഞ ചെലവ്, മികച്ച output quality. ഇവയൊക്കെയാണ് നാനോ ബനാന 2 ലൈറ്റിനെ വ്യത്യസ്തമാക്കുന്നത്.
ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നല്കിയാല് വെറും 4 സെക്കന്റുകള്‍ക്കുള്ളില്‍ ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മോഡലിന് കഴിയും.വലിയ രീതിയിലുള്ള ക്രീയേറ്റീവ് പ്രോജക്ടുകള്‍, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രീയേഷന്, മാര്‍ക്കറ്റിംഗ് വിഷ്വല്‍സ്, പ്രോഡക്ട് മോക്കപ്സ്, കണ്‍സപ്റ്റ് ആര്‍ട്ട് എന്നിവയ്ക്കെല്ലാം ഇത് വളരെ സഹായകരമാണ്.
AI കണ്ടന്റ് ക്രീയേഷന് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, Nano Banana 2 Lite പോലുള്ള ടൂളുകള്‍ ക്രീയേറ്റേഴിസിന്റെ സമയം ലാഭിക്കുകയും പ്രൊഡക്ഷന്‍ സ്പീഡ് കൂട്ടുകയും ചെയ്യുന്നു. യൂട്യൂബര്‍മാര്‍, ഡിസൈനര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നവര്‍, മീം ക്രീയേറ്റ് ചെയ്യന്നവര്‍, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് ഉപയോഗപ്രദമാകുന്ന ഒരു ടൂള്‍ ആണ്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത speed ആണ്. ഒരു ഐഡിയ മനസ്സില്‍ വരുന്ന നിമിഷം തന്നെ അതിനെ visual ആക്കാന്‍ കഴിയുന്നു. ഒരു സിംപിള്‍ പ്രോംപ്റ്റ് കൊടുത്താല്‍ നാനോ ബനാന 2 ലൈറ്റ് അതിനെ മനോഹരമായ ചിത്രമാക്കി മാറ്റും.
Content Highlights :An updated version of Nano Banana has arrived. 'Nano Banana 2 Lite' is currently a major topic of discussion in the world of AI image generation.