സ്മാര്‍ട്ട് ഫോണുകള്‍ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഒരു ടെക്സ്റ്റ് മെസേജ് അയക്കുന്നത് മുതല്‍ എന്തെങ്കിലും കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് വരെ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. ഫോണുകള്‍ ഇത്രയും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലും ചില ആളുകള്‍ക്ക് എപ്പോഴും ഉള്ള പരാതിയാണ് ഫോണ്‍ ഹാങ് ആകുന്നു, വല്ലാത്ത slow ആണ് എന്നെല്ലാം.
ഫോണ്‍ ഹാങ് ആകുന്നത് വെറുതെയല്ല. അത് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. മനുഷ്യ ശരീരത്തിന് വിശ്രമം വേണ്ടതുപോലെതന്നെ സ്മാര്‍ട്ട് ഫോണുകള്‍ക്കും വിശ്രമം ആവശ്യമാണ്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും.
ഫോണിന്റെ വേഗത കൂടുന്നു
ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളിലെല്ലാം പല ആപ്പുകളും പശ്ചാചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കും. ഇത് റാമില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ക്രമേണ ഫോണിന്റെ സപീഡ് കുറയ്ക്കുകയും ചെയ്യും. അതേസമയം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രക്രീയകളും നിര്‍ത്തലാക്കുകയും തന്മൂലം ഫോണിന്റെ വേഗതയും മൊത്തത്തിലുള്ള പ്രകടനവും മെച്ചപ്പെടുകയും ചെയ്യും.
കണക്ടിവിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ചിലപ്പോള്‍ വൈ-ഫൈ കണക്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കില്ല. ആളുകള്‍ പലപ്പോഴും ഇതൊരു നെറ്റ്വര്‍ക്ക് പ്രശ്നമായാണ് തെറ്റിദ്ധരിക്കുന്നത്. പക്ഷേ യഥാര്‍ഥ കാരണം അതല്ല. ഫോണിന്റെ അമിത ലോഡ് തന്നെയാണ്. നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതുകൊണ്ട് കഴിയും.
ഫോണ്‍ ഹാങ്ങ് ആവില്ല, ലാഗ് ആവുകയുമില്ല
നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടയ്ക്ക് ഹാങ് ആവുകയോ ആപ്പുകള്‍ തുറക്കാന്‍ കൂടുതല്‍ സമയമെടുക്കുകയോ ചെയ്യുകയാണെങ്കില്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഇങ്ങനെ ചെയ്യുന്നത് സിസ്റ്റത്തിലെ ലോഡ് കുറയ്ക്കുന്നു. ഇങ്ങനെ ചെയ്തിട്ടും ഹാങ് ആകുന്ന പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എങ്കില്‍ സോഫ്റ്റ് വെയര്‍, ആപ്പുകള്‍,സ്റ്റോറേജ് ഇവയെക്കുറിച്ചൊക്കെ അന്വേഷിക്കേണ്ടതായി വന്നേക്കാം.
മെമ്മറി പ്രശ്നങ്ങള്‍ പരിഹരിക്കും
ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് മെമ്മറി പുതുക്കുക മാത്രമല്ല ആപ്പുകളുമായി ബന്ധപ്പെട്ട ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനും സഹായിക്കും. ഇക്കാരണങ്ങള്കൊണ്ടൊക്കെയാണ് ഇടയ്ക്കിടയ്ക്ക് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
Content Highlights : There are many benefits to restarting your mobile phone once a week