ഇന്‍സ്റ്റഗ്രാം തട്ടിപ്പ് മുന്നറിയിപ്പ്; എങ്ങനെയൊക്കെയാണ് നിങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ പോകുന്നത്

ഇന്‍സ്റ്റഗ്രാംവഴി നടക്കുന്ന തട്ടിപ്പുകള്‍ എന്തൊക്കെയാണ്. അവയില്‍നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ജാഗ്രത പാലിക്കുക. പുതിയ തട്ടിപ്പ് രീതികള്‍ വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. ജാഗ്രത പുലര്‍ത്തുക എന്നതാണ് കബളിപ്പിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗ്ഗം. അത്തരത്തിലുള്ള 7 സ്‌കാമുകളെക്കുറിച്ച് ഇന്‍സ്റ്റഗ്രാം മുന്നറിയിപ്പ് നല്‍കുകയാണ്.

വ്യാജ സന്ദേശങ്ങള്‍, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക, വൈകാരിക തന്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് പണമോ വ്യക്തിഗത ഡാറ്റയോ മോഷ്ടിക്കുന്ന തട്ടിപ്പുകളുടെ ഒരു പുതിയ തരംഗമാണ് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ നേരിടുന്നത്. അക്കൗണ്ടോ പണമോ നഷ്ടപ്പെട്ടതിന് ശേഷമാണ് പല ഇരകളും തട്ടിപ്പ് മനസ്സിലാക്കുന്നതുതന്നെ.

വ്യാജ ഫ്രണ്ട് റിക്വസ്റ്റുകളും സഹായ അഭ്യര്‍ഥനകളും

വ്യാജ ഫ്രണ്ട് റിക്വസ്റ്റുകളിലൂടെ നിങ്ങളുടെ പ്രൊഫൈലില്‍ കടന്നുകൂടുകയും സഹായം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയും ചെയ്യുന്നു. അവര്‍ പണമോ OTP കോഡുകളോ ആവശ്യപ്പെട്ടേക്കാം. മറ്റൊരു കൂട്ടര്‍ ചെയ്യുന്നത് ഇങ്ങനെയാണ്. നമുക്ക് ചിന്തിക്കാന്‍ സമയം നല്‍കാതെ ' ഞാന്‍ കുഴപ്പത്തിലാണ്' പോലുള്ള അടിയന്തിര സന്ദേശങ്ങള്‍ അയക്കും.

വേരിഫിക്കേഷന്‍ ആന്‍ഡ് കോപ്പിറൈറ്റ് സ്‌കാം

ചില തട്ടിപ്പുകാര്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ കാരണം നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുമെന്നോ നീക്കം ചെയ്യുമെന്നോ അവകാശപ്പെട്ട് സന്ദേശങ്ങള്‍ അയക്കുന്നു. ഇന്‍സ്റ്റഗ്രാമിന്റെ പിന്തുണയോടെയാണെന്ന് കാണിച്ചായിരിക്കും അവര്‍ സന്ദേശങ്ങള്‍ അയക്കുന്നത്. ലോഗിന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അവര്‍ വ്യാജ ലിങ്കുകള്‍ അയക്കുന്നു. ഒരിക്കല്‍ നിങ്ങള്‍ credentials നല്‍കിയാല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും കബിപ്പിക്കപ്പെടുകയും ചെയ്യും.

വ്യാജ സമ്മാനങ്ങളും ബ്രാന്‍ഡ് ഓഫറുകളും

നിങ്ങള്‍ ഐഫോണ്‍ നേടിയെന്നോ അല്ലെങ്കില്‍ give away ലഭിച്ചുവെന്നോ ഉള്ള സന്ദേശങ്ങള്‍ തട്ടപ്പുകാര്‍ അയച്ചേക്കാം. ഈ സന്ദേശങ്ങളിലൂടെ അവര്‍ പണം, വ്യക്തിഗത വിവരങ്ങള്‍ അല്ലെങ്കില്‍ ലോഗ് ഇന്‍ ആക്‌സസ് എന്നിവ ആവശ്യപ്പെടുന്നു. ഓഫറുകള്‍ ആകര്‍ഷകവും യഥാര്‍ഥ പ്രൊഫൈലുകളില്‍നിന്ന് വരുന്നതുമായി തോന്നുന്നതുമായതുകൊണ്ട് നിരവധി ഉപയോക്താക്കള്‍ ഈ തട്ടിപ്പില്‍ വീഴുന്നു.

ഫിഷിംഗ് ലിങ്കുകളും OTP സ്‌കാമുകളും

ഇന്‍സ്റ്റഗ്രാം ലോഗിന്‍ പേജുകളില്‍ നിന്നാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയയ്ക്കുന്നു. ഈ പേജുകള്‍ യഥാര്‍ത്ഥമാണെന്ന് തോന്നുമെങ്കിലും അവര്‍ നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു തന്ത്രം OTP-കള്‍ ചോദിക്കുന്നതാണ്. അതായത് അവര്‍ അബദ്ധത്തില്‍ അയച്ചതാണെന്ന് പറയുകയും ദയവായി ആ OTP കോഡ് തിരികെ അയക്കാമോ എന്ന് ചോദിക്കുകയും ചെയ്യും. ആ കോഡ് പങ്കിടുന്നതിലൂടെ അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടിന്മേല്‍ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കും.

എങ്ങനെ ഇന്‍സ്റ്റഗ്രാം തട്ടിപ്പുകളില്‍നിന്ന് സുരക്ഷിതരാകാം

  • സന്ദേശം വ്യാജമാണെന്ന് തോന്നിയാലും നിങ്ങളുടെ പാസ് വേഡോ OTP യോ ആര്‍ക്കും പങ്കിടരുത്
  • അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
  • സന്ദേശങ്ങള്‍ ലഭിച്ചാല്‍ വ്യക്തിയെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്തുക.
  • സംശയാസ്പദമായി ആരെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ടു ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ പരിശോധിക്കുന്ന ക്രമീകരണം ചെയ്യുക
  • സംശയാസ്പദമായ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. അങ്ങനെ ചെയ്യുന്നതിലൂടെ മറ്റുള്ളവര്‍ സമാനമായ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ കഴിയും.

Content Highlights :What are the scams that are happening on Instagram? How to stay safe from them. Instagram is warning about 7 such scams.

To advertise here,contact us