പണമുണ്ടാക്കാനും ജോലി എളുപ്പമാക്കാനും ChatGPT സഹായിക്കും; എങ്ങനെയാണെന്നല്ലേ?

AI യുഗത്തില്‍ പണം സമ്പാദിക്കുന്നത് മുന്‍പത്തേക്കാള്‍ എളുപ്പമാണ്. പക്ഷേ ടെക്‌നോളജി ശരിയായി ഉപയോഗിക്കണമെന്ന് മാത്രം

പണം സമ്പാദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? അതിനുള്ള വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണോ? നിങ്ങള്‍ക്ക് ടെക്‌നോളജി ഇഷ്ടമാണോ? എങ്കില്‍ വഴിയുണ്ട്. ചാറ്റ്ജിപിടിയും മറ്റ് 100 കണക്കിന് AI ഉപകരണങ്ങളും വേണ്ട രിതിയില്‍ ഉപയോഗിച്ചാല്‍ വരുമാനം സമ്പാദിക്കാന്‍ എളുപ്പമാണ്.

വെര്‍ച്വല്‍ അസിസ്റ്റന്റ്

ചെറുകിട ബിസിനസുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ആണുള്ളത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആളുകള്‍ക്ക് സഹായം ആവശ്യമാണ്. ഇമെയിലുകള്‍ തയ്യാറാക്കാന്‍, സോഷ്യല്‍മീഡിയ വാചകങ്ങള്‍ തയ്യാറാക്കാന്‍, ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍, തുടങ്ങി സമയമെടുക്കുന്ന പല ജോലികള്‍ കൈകാര്യം ചെയ്യാന്‍ മറ്റൊരാളുടെ സഹായം വേണ്ടിവരും. ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി വെര്‍ച്വല്‍ അസിസ്റ്റന്റിനെ ഉപയോഗിക്കാം. ഇത് ജോലി കൂടുതല്‍ എളുപ്പമാക്കും.

കണ്ടന്റ് റൈറ്റിംഗ്, എഡിറ്റിംഗ് സേവനങ്ങള്‍

നിങ്ങള്‍ക്ക് എഴുതാന്‍ ഇഷ്ടമുള്ള ആളാണോ? എങ്കില്‍ നിങ്ങള്‍ക്ക് ഈസിയായി പണം സമ്പാദിക്കാവുന്നതേയുള്ളൂ. കണ്ടന്റ് റൈറ്റിംഗിന് ഇന്ന് ഉയര്‍ന്ന ഡിമാന്റുള്ള കാലമാണ്. ബ്ലോഗ് പോസ്റ്റുകള്‍, ലേഖനങ്ങള്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ഉല്‍പ്പന്നവിവരങ്ങള്‍, വെബ്‌സൈറ്റുകള്‍ക്ക് വേണ്ടിയുള്ള എഴുത്തുകള്‍ എന്നിവയൊക്കെ തയ്യാറാക്കാനും, ആ ഡ്രാഫ്റ്റുകള്‍ പരിഷ്‌കരിക്കാനും ചാറ്റ്ജിപിടി നിങ്ങളെ സഹായിക്കും.

റെസ്യൂമെയും കവര്‍ ലെറ്റര്‍ റൈറ്റിംഗും

ഇക്കാലത്ത് തൊഴില്‍ വിപണിയില്‍ റെസ്യൂമെകള്‍ തയ്യാറാക്കാനുള്ള ആവശ്യകത വളരെ വലുതാണ്. ഇത്തരത്തില്‍ ആകര്‍ഷകമായതും വിവരങ്ങള്‍ എല്ലാം അടങ്ങിയതുമായ ബയോഡാറ്റകള്‍ തയ്യാറാക്കാന്‍ ചാറ്റ്ജിപിടി നിങ്ങളെ സഹായിക്കും.

യുട്യൂബ് ചാനല്‍ ആരംഭിക്കാം

കണ്ടന്റ് എഴുതാനും അവതരിപ്പിക്കാനും താല്‍പര്യമുളളവരാണെങ്കില്‍ വരുമാനം സൃഷ്ടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ചാറ്റ്ജിപിടി ഈ പ്രക്രീയക്ക് നിങ്ങളെ സഹായിക്കും. സ്‌ക്രിപ്റ്റ് സൃഷ്ടിക്കാനും വീഡിയോ നന്നായി ചെയ്യാനും ഒക്കെുള്ള പല പദ്ധതികള്‍ക്കായുള്ള വിവരങ്ങള്‍ അറിയാന്‍ ഇതിലൂടെ കഴിയും.

Content Highlights : ChatGPT and 100s of other AI tools make it easy to earn income if used properly.

To advertise here,contact us