സേഫ്റ്റി പിന്നിലെ ദ്വാരം എന്തിന്; 90 ശതമാനം ആളുകള്‍ക്കും ഉത്തരമറിയാത്ത ചോദ്യം

സേഫ്റ്റി പിന്നിലെ ദ്വാരത്തെ വെറുമൊരു ഡിസൈനായി കാണേണ്ട, അതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുണ്ട്

സേഫ്റ്റിപിന്‍ നിത്യ ജീവിതത്തില്‍ വളരെ ഉപയോഗമുള്ള വസ്തുവാണ്. കാലങ്ങളായി ഒരേ ഡിസൈനിലാണ് ഇവ നിര്‍മ്മിച്ച് കണ്ടിട്ടുള്ളതും. സേഫ്റ്റിപിന്നില്‍ കാണുന്ന ചെറിയ ദ്വാരം നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? എന്തിനാണ് അതില്‍ ഇങ്ങനെ ഒരു ദ്വാരം, സേഫ്റ്റിപിന്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഡിസൈനില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സേഫ്റ്റി പിന്നിന്റെ ചരിത്രം പുരാതന കാലംമുതലുള്ളതാണ്. ലാറ്റിനില്‍ 'ഫിബുല' എന്നാണ് സേഫ്റ്റിപിന്‍ അറിയപ്പെടുന്നത്. വെങ്കലയുഗത്തില്‍ യൂറോപ്പിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്. 1849ല്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു മെക്കാനിക്കും സ്വതന്ത്ര കണ്ടുപിടിത്തക്കാരനുമായ വാള്‍ട്ടര്‍ ഹണ്ട് ആണ് സേഫ്റ്റി പിന്‍ കണ്ടുപിടിച്ചത്. ഒരു സേഫ്റ്റി പിന്നിലേക്ക് സൂക്ഷ്മമായി നോക്കിയാല്‍ അതിന്റെ രൂപകല്‍പ്പനയും പ്രവര്‍ത്തന സംവിധാനവും വളരെ വ്യത്യസ്തമാണെന്ന് മനസിലാക്കാന്‍ സാധിക്കും.

ഇനി സേഫ്റ്റിപിന്നില്‍ കാണുന്ന ദ്വാരത്തെക്കുറിച്ച് അറിയാം. ഈ ചെറിയ ദ്വാരം വെറും അലങ്കാരത്തിന് വേണ്ടിയുളളതല്ല. സേഫ്റ്റിപിന്നുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും കനമുള്ള തുണിയില്‍ കുത്തുമ്പോഴും കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകും. ഇങ്ങനെയുണ്ടാകുന്ന അധിക സമ്മര്‍ദ്ദം നിയന്ത്രിക്കാനാണ് സേഫ്റ്റിപിന്നിലെ ദ്വാരം സഹായിക്കുന്നത്. ഈ ദ്വാരം ഉള്ളതുകൊണ്ട് സമ്മര്‍ദ്ദം ഒരിടത്ത് മാത്രം അടിഞ്ഞുകൂടാതെ ഒരേ പോലെ നില്‍ക്കുന്നതുകൊണ്ട് പിന്ന് വളയുകയോ പൊട്ടുകയോ ചെയ്യാനുളള സാധ്യത കുറയുകയും ചെയ്യും. മാത്രമല്ല പിന്നിന്റെ അടിഭാഗം ഒരു സ്പ്രിങ് പോലെ സ്മൂത്തായി പ്രവര്‍ത്തിക്കുന്നതിനാല്‍ ദ്വാരം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് എളുപ്പമാക്കും.

Content Highlights : Why the hole behind the safety pin? Don't see the hole behind the safety pin as just a design.

To advertise here,contact us