ടിവി റിമോട്ടിലെ മഞ്ഞ,പച്ച,നീല ബട്ടണുകളുടെ ഉപയോഗം അറിയാമോ?

ഇവ പലപ്പോഴും പലരും ഉപയോഗിക്കാറില്ല, എങ്കിലും യഥാര്‍ഥത്തില്‍ ഈ ബട്ടണുകള്‍ എന്തിന് വേണ്ടിയുളളതാണ്

എല്ലാവരുടേയും വീടുകളില്‍ ടിവിയും റിമോട്ടും ഒക്കെയുണ്ട്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ ടിവി റിമോട്ടിലെ മഞ്ഞയും പച്ചയും നീലയും നിറങ്ങളുളള ബട്ടണുകള്‍. മിക്കവരും ഈ ബട്ടണുകള്‍ ഉപയോഗിക്കുന്നുമുണ്ടാവില്ല. എങ്കിലും എന്തായിരിക്കും ഈ നിറമുള്ള ബട്ടണുകളുടെ ഉപയോഗം.

മഞ്ഞ പച്ച നീല നിറങ്ങളുള്ള ബട്ടണുകള്‍ റിമോര്‍ട്ടിലുള്ള വെറും അലങ്കാരങ്ങളല്ല. menu കള്‍ നാവിഗേറ്റ് ചെയ്യാനോ അധിക സവിശേഷിതകള്‍ ആക്സ്സ് ചെയ്യാനും ഇവ സഹായിക്കുന്നു. ആദ്യകാലത്ത് Interactive TV Features ഉപയോഗിക്കുമ്പോള്‍ നാവിഗേഷന്‍ എളുപ്പമാക്കാനാണ് നിറമുള്ള ബട്ടണുകള്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. ഒന്നിലധികം കീകള്‍ അമര്‍ത്തുന്നതിന് പകരം ഈ നിറമുള്ള ബട്ടണുകള്‍ ഉപയോഗിച്ച് വേഗത്തില്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.

ഡിജിറ്റല്‍ വീഡിയോ ബ്രോഡ്കാസ്റ്റിംഗ് (DVB) പോലെയുള്ള ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം തന്നെ പല ടെലിവിഷനുകളും സെറ്റ്‌ടോപ്പ് ബോക്‌സുകളും പാലിക്കുന്നുണ്ട്. ഓണ്‍ സ്‌ക്രീന്‍ മെനുകളും പ്രത്യേക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിന് വേണ്ടി കളര്‍ കോഡഡ് ബട്ടണുകള്‍ അവതരിപ്പിച്ച DVB ആണ് ഇവ. ഇന്ന് നാം ഉപയോഗിക്കുന്ന ടിവി ബ്രാന്‍ഡ്, Cable provider അല്ലെങ്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന ആപ്പ് എന്നിവയെ ഒക്കെ ആശ്രയിച്ച് ഈ ബട്ടണുകള്‍ക്ക് വ്യത്യസ്ത ജോലികള്‍ ചെയ്യാന്‍ കഴിയും.

പച്ച ബട്ടണ്‍

സ്ഥിരീകരണത്തിനോ ചില സവിശേഷിതകളിലേക്ക് പെട്ടെന്ന് കടക്കുന്നതിനോ ആണ് പച്ച ബട്ടണ്‍ സാധാരണായായി ഉപയോഗിക്കുന്നത്. ഒരു പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് പോവുക, Interactive menu വിലേക്കുള്ള സെലക്ഷന്‍ സ്ഥിരീകരിക്കുക, സ്‌പെഷ്യല്‍ ടിവി സര്‍വ്വീസോ അല്ലെങ്കില്‍ ആപ്പോ തുടങ്ങുക.(ഉദാഹരണത്തിന് ടിവി ഗൈഡുകള്‍ ബ്രൗസ് ചെയ്യുമ്പോള്‍ വരാനിരിക്കുന്ന ഷോകള്‍ ഓര്‍മിക്കാന്‍ പോലുള്ള കാര്യങ്ങള്‍ക്ക് പച്ച ബട്ടണ്‍ സഹായിക്കുന്നു).

മഞ്ഞ ബട്ടണ്‍

  • സബ് ടൈറ്റിലുകളോ ഭാഷാക്രമീകരണങ്ങളോ തുറക്കുക
  • പ്രോഗ്രാമിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുക.
  • Additional program വിവരങ്ങള്‍ അറിയുക.
  • മെനുവിലെ Additional editing options ആക്‌സസ് ചെയ്യുക.
  • ചില TV providers അവരുടെ പ്രിയപ്പെട്ട ചാനലുകള്‍ അടയാളപ്പെടുത്തുന്നതിനോ റെക്കോര്‍ഡിംഗുകള്‍ നിയന്ത്രിക്കുന്നതിനോ മഞ്ഞ ബട്ടണ്‍ ഉപയോഗിക്കുന്നു.

നീല ബട്ടണ്‍

നീല ബട്ടണ്‍ പലപ്പോഴും വിപുലമായ ഓപ്ഷനുകളോ കുറുക്കുവഴികളോ നല്‍കുന്നു.

  • Help menu സ്വീകരിക്കുക.
  • Additional navigation options തുറക്കുക.
  • Special interactive services കൊണ്ടുവരിക.
  • ചില സ്മാര്‍ട്ട് ടിവികളില്‍ നീല ബട്ടണ്‍ ഡിജിറ്റല്‍ സേവനങ്ങളിലേക്കോ interactive TV സവിശേഷിതകളിലേക്കോ ബന്ധിപ്പിക്കും.

Content Highlights : Many people don't often use the yellow, green, and blue buttons on the TV remote, but what are these buttons really for?

To advertise here,contact us