ഈ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തൂ; ഫോണിലേക്ക് അജ്ഞാത കോളുകള്‍ വരുന്നത് തടയാം

വാട്ട്‌സ്ആപ്പ് കോളുകള്‍ വഴിയുളള തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്

അനാവശ്യ കോളുകള്‍ വഴി വാട്ട്‌സ് ആപ്പ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ആശയ വിനിമയത്തിനായും സെന്‍സിറ്റീവ് ഡാറ്റ പങ്കിടാനും വാട്ട്‌സ് ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ എപ്പോഴും ഇരകളായി മാറുന്നു. പലപ്പോഴും പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള അന്താരാഷ്ട്ര കോളുകള്‍ പലര്‍ക്കും ലഭിക്കുന്നു. ഇത്തരം കോളുകള്‍ സ്വീകരിക്കാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. ഇങ്ങനെ വരുന്ന അജ്ഞാത കോളുകളില്‍ നിന്ന് എങ്ങനെ രക്ഷപെടാം.

ആന്‍ഡ്രോയിഡ് ഫോണുകള്‍

1 നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സ് ആപ്പ് തുറക്കുക.

2 മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിംഗ്‌സ് തിരഞ്ഞെടുക്കുക.

3 സെറ്റിംഗ്‌സ് സെലക്ട് ചെയ്ത് പ്രൈവസിയിലേക്ക് പോകുക.

4 ഇനി കോളുകള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

5 കോളുകള്‍ക്ക് കീഴില്‍ ''സൈലന്റ് അണ്‍നോണ്‍ കോളേഴ്‌സ്'' എന്ന ഓപ്ഷന്‍ കാണാം. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ, അജ്ഞാത കോളുകള്‍ എടുക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് സ്വയം രക്ഷനേടാന്‍ കഴിയും.

IOS ഫോണുകള്‍

1 നിങ്ങളുടെ ഐഫോണില്‍ വാട്ട്‌സ് ആപ്പ് തുറക്കുക.

2 വലവതുവശത്തുളള 3 ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

3 പ്രൈവസിയില്‍ ക്ലിക്ക് ചെയ്ത് കോളുകള്‍ എന്ന ഓപ്ഷന് വേണ്ടി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

4 കോളുകള്‍ക്ക് താഴെ 'സൈലന്റ് അണ്‍നോണ്‍ കോളേഴ്‌സ്' എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങള്‍ ശരിയാക്കാം.

സ്പാം കോളുകള്‍ എന്തുകൊണ്ട് ഒഴിവാക്കണം

സാധാരണയായി അജ്ഞാത നമ്പറുകളില്‍നിന്നുള്ള കോളുകള്‍ വഞ്ചന, ബ്ലാക്ക്‌മെയിലിംഗ്, വ്യാജ ഓഫറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണുള്ളത്. സ്പാം കോളുകള്‍ ഒഴിവാക്കുന്നതുകൊണ്ട് അപരിചിതര്‍ നിങ്ങളെ നേരിട്ട് ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയും. തട്ടിപ്പുകാര്‍ ഉപയോക്താവിനെ വൈകാരികമായി വരുതിയിലാക്കുകയും പ്രധാന രേഖകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ ഇവ ചോര്‍ത്തുകയും ചെയ്യുന്നു.

Content Highlights :The number of scams via WhatsApp calls is increasing, here's how to avoid unknown calls

To advertise here,contact us