വാട്‌സ്ആപ്പും ഇന്‍സ്റ്റയും എഫ്ബിയും പെയ്ഡ് ആക്കാന്‍ നീക്കം

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയുള്‍പ്പടെയുള്ള ജനപ്രിയ ആപ്പുകളില്‍ പണമടച്ചുള്ള ഫീച്ചറുകള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവയൊക്കെ പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷനിലേക്ക് മാറ്റാന്‍ ആലോചിച്ച് മെറ്റ. ടെക്ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലുടനീളം പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ശ്രേണികള്‍ ഉടന്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് മെറ്റ വെളിപ്പെടുത്തി.

ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് കോര്‍ ആപ്പുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് കമ്പനി തുടക്കത്തില്‍ ഓപ്ഷണലായി പണമടച്ചുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിലയെക്കുറിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇങ്ങനെയാണെങ്കിലും ആപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി തുടരും.

പ്രീമിയം അനുഭവങ്ങള്‍ എങ്ങനെ

റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഇന്‍സ്റ്റഗ്രാമിലെ സ്‌റ്റോറി വ്യൂസ്, അഡ്വാന്‍സിഡ് വീഡിയോ എഡിറ്റിംഗ്, കണ്ടന്റ് ജനറേഷന്‍ പോലുള്ള AI പവര്‍ഡ് ക്രീയേറ്റീവ് ഫീച്ചറുകളും എക്‌സ്‌ക്ലൂസീവ് അനുഭവങ്ങളും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. പ്രീമിയം അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് വരും മാസങ്ങളില്‍ പതുക്കെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് നീങ്ങുമെന്നാണ് മെറ്റ വിശദീകരിക്കുന്നത്.

മെറ്റ പണമടച്ചുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതി ഇടുന്നത് എന്തുകൊണ്ട്

മെറ്റയുടെ ജനപ്രിയ ആപ്പുകള്‍ പണമടച്ചുളള മോഡലില്‍ അവതരിപ്പിക്കാനുളള തീരുമാനം ഹൈബ്രിഡ് മോണിറ്റൈസേഷന്‍ മോഡലുകളിലേക്കുളള ബോര്‍ഡര്‍ വ്യവസായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മെറ്റയുടെ എതിരാളികളായ എക്‌സ്,യൂട്യൂബ് എന്നിവ ഇതിനകംതന്നെ വേരിഫിക്കേഷനായി പ്രീമിയം ടയറുകള്‍, പരസ്യരഹിത ബ്രൗസിംഗ്, ചില എക്‌സ്‌ക്ലൂസീവ് ടൂളുകള്‍ എന്നവ നല്‍കുന്നുണ്ട്. എന്നാല്‍ പരസ്യത്തിനപ്പുറം വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കുക, AI കൊണ്ടുള്ള അടിസ്ഥാന സൗകര്യങ്ങളാല്‍ വളരുന്ന നിക്ഷേപങ്ങള്‍ക്ക് ധനസഹായം നല്‍കുക, ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുക എന്നിവയാണ് മെറ്റ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള കാരണം.

Content Highlights :Reportedly, there are plans to add paid features to popular apps including Instagram, Facebook, and WhatsApp.

To advertise here,contact us