അസൂസ് ഫോൺ നിർമാണം അവസാനിപ്പിച്ചു! ഇനി ശ്രദ്ധ എങ്ങോട്ട്?

അതേസമയം യൂസർമാർക്ക് ആശ്വാസത്തിന് വകയുണ്ട്

അങ്ങനെ അസൂസ് ഫോൺ നിർമാണം അവസാനിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇനി എഐയിലേക്കും കൊമേഷ്യൽ പിസിയിലേക്കും ശ്രദ്ധതിരിച്ച് വിപണയിലേക്കിറങ്ങാനാണ് തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. 2026ൽ ഫോണുകൾ ലോഞ്ച് ചെയ്യുന്നത് നിർത്താമെന്ന തീരുമാനം എടുത്തതോടെ ഇനി ROG Hഫോണും Zenfone സീരിസുകളും വിപണയിലെത്തിലെന്ന് ഉറപ്പായി. 2026ൽ ബിസിനസ് പ്ലാനുകൾ പുനപരിശോധിച്ച ടെക്ഭീമന്മാരുടെ പട്ടികയിലെ അവസാനത്തെ കമ്പനിയാണ് അസൂസ്.

ക്ലൗഡ് സ്റ്റോറേജ് സർവീസ് പോലുള്ള സ്റ്റോറേജ് സൊല്യൂഷനുകൾ ഉത്പാദന തന്ത്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും മുഴുവൻ ശ്രദ്ധയും എന്റർപ്രൈസ് ലെവൽ മെമ്മറി ചിപ്പുകൾ നിർമിക്കുന്നതിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവയാണ് എഐ ഡാറ്റ സെന്റുകൾക്ക് ആധാരം. തായ്‌പേയിൽ നടന്ന കമ്പനി പരിപാടിയിലാണ് അസൂസ് ചെയർമാൻ ഫോൺ ലൈനപ്പ് എക്‌സ്പാൻഷൻ നിർത്തിയതായി അറിയിച്ചത്. എഐ കേന്ദ്രീകരിച്ചുള്ള സിസ്റ്റങ്ങളിൽ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇതിന് പുറമേ റോബോട്ടിക്ക്‌സ്, കമ്പ്യൂട്ടിങ് സിസ്റ്റംസ് എന്നിവയിലും നിക്ഷേപിക്കും.

ഫോൺ ബിസിനസ് മുന്നോട്ട് കൊണ്ടുപോകണോ എന്ന് രണ്ടാമതൊന്നുകൂടി ആലോചിച്ച ബ്രാൻഡുകളിലൊന്നായ അസൂസ് എഐ സിസ്റ്റംസ് തങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്ക് ഫോൺ വിൽപനയെക്കാൾ ലാഭം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ എഐ മോഡലുകൾ, എഐ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന മറ്റ് ഹാർഡ്‌വെയർ ഡിസൈനുകൾക്കും പവർ നൽകുന്ന ക്ലൈന്റുകൾക്കായി ഐഐ സർവറുകൾ സൃഷ്ടിക്കാനാണ് അസൂസിന്റെ തീരുമാനം.

അതേസമയം യൂസർമാർക്ക് ആശ്വാസത്തിന് വകയുണ്ട്. ഉപഭോക്താവിന് സർവീസുകളും അപ്പ്‌ഡേറ്റുകളും കൃത്യമായി ലഭിക്കും.

Content Highlights: Asus has announced that it will pause its smartphone production to concentrate more on artificial intelligence innovation. The move reflects a strategic shift toward emerging technologies and AI-focused products and services.

To advertise here,contact us