നിങ്ങള്‍ കാണുന്ന വീഡിയോയും ഫോട്ടോയും ഒക്കെ AI ആണോ അതോ ഒറിജിനല്‍ ആണോ? അറിയാന്‍ വഴിയുണ്ട്

ഏത് ഫോട്ടോയും വീഡിയോയും കണ്ടാലും ഇപ്പോള്‍ ഒന്നുകൂടി നോക്കാറുണ്ടല്ലേ?.ഇതൊക്കെ AI ആണോ എന്ന സംശയത്തോടെ...

സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്തുപോകുമ്പോള്‍ പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ഒക്കെ കാണാറുണ്ടല്ലോ. ഇവയില്‍ പലതും കാഴ്ചയില്‍ ഒരു Wowഎഫക്ട് തരുന്നതുമാണ്.. AI യുടെ കടന്നുവരവോടെ എല്ലാത്തിലും വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങി. ചില വീഡിയോകളാണെങ്കില്‍ ഒര്‍ജിനലിനെ കടത്തിവെട്ടും. ആദ്യമൊക്കെ എല്ലാവരും ഇത് കണ്ട് അത്ഭുതപ്പെടുകയും യഥാര്‍ഥമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും സംശയത്തോടുകൂടിയാണ് ഇത്തരം ചിത്രങ്ങളും വീഡിയോകളും കാണുന്നത്. ഇതിനി AI നിര്‍മ്മിച്ചതാണോ എന്ന സംശയത്തോടെ.

നിങ്ങളുടെ മുന്നില്‍വരുന്ന ഒരു വീഡിയോയോ ഫോട്ടോയോ ഒറിജിനലാണോ അതോ AI നിര്‍മ്മിതമാണോ എന്ന് കണ്ടെത്താനുള്ള വഴി ഗൂഗിള്‍ ജെമിനി കാട്ടിത്തരികയാണ്. അതിന് ഇത്രമാത്രം ചെയ്താല്‍ മതി, ചിത്രമോ വീഡിയോയോ നേരിട്ട് ഗൂഗിള്‍ ജെമിനി ആപ്പിലേക്ക് അപ്‌ലോഡ് ചെയ്തുകൊടുത്ത ശേഷം ഇത് AI ജനറേറ്റഡാണോ എന്ന് ചോദിച്ചാല്‍ മതി. പക്ഷേ കാണുന്നതെല്ലാം ഈസിയായി അപ്‌ലോഡ് ചെയ്യാം എന്നും വിചാരിക്കല്ലേ. അതിനുമുണ്ട് ചില വഴികള്‍.

സ്‌റ്റെപ്പുകള്‍ ഇങ്ങനെ

  • പരിശോധിക്കേണ്ട ചിത്രം അല്ലെങ്കില്‍ വീഡിയോ നേരിട്ട് ജെമിനി ആപ്പില്‍ അപ്‌ലോഡ് ചെയ്യുക. ഈ പ്രക്രീയ വേഗത്തിലും എളുപ്പത്തിലും ചെയ്യാവുന്നതാണ്.
  • ഫയല്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാല്‍ ജെമിനിയോട് നേരിട്ട് ' ഇത് ഗൂഗിള്‍ AI ഉപയോഗിച്ചാണോ സൃഷ്ടിച്ചത്' എന്ന് ചോദിക്കാം. ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷകളിലൊക്കെ ആശയവിനിമയം നടത്താം.
  • വീഡിയോയുടെ സൈസ് പരമാവധി 100 എംബിയും ഒന്നര മിനിറ്റില്‍ കുറവ് ദൈര്‍ഘ്യമുള്ളതുമാവണം.

ചിത്രങ്ങളും വീഡിയോയും ഒര്‍ജിനലാണോ എന്ന് എങ്ങനെയാണ് കണ്ടെത്തുന്നത്

നല്‍കുന്ന ചിത്രങ്ങളുടെ പിക്‌സലുകളില്‍ ഉള്ള സിന്ത് ഐ.ഡി എന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിംഗ് ടെക്‌നിക് വഴിയാണ് പരിശോധന സാധ്യമാകുന്നത്. മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത വിധം ചെറിയ രീതിയില്‍ ക്രോപ്പിംഗ്, ഫില്‍റ്ററിംഗ്, കംപ്രഷന്‍, ഫ്രെയിം റേറ്റ് ചേഞ്ചിംഗ് എന്നിവ നടത്തിയാണ് സിന്ത് ഐഡി വാട്ടര്‍മാര്‍ക്ക് നിര്‍മിക്കുന്നത്. ഉള്ളടക്കം ഒന്നിലധികം തവണ എഡിറ്റ് ചെയ്തതോ പങ്കിട്ടതോ ആണെങ്കിലും ജമിനിക്ക് അത് യാഥാര്‍ഥമാണോ എന്ന് കണ്ടെത്താന്‍ സാധിക്കും. AI മോഡലുകളായ ഗൂഗിള്‍ ജെമിനി, ഇമാജെന്‍, ലിറിയ, വിയോ തുടങ്ങിയവയെല്ലാം ഈ വാട്ടര്‍മാര്‍ക്കോടെയാണ് പുറത്തിറങ്ങുന്നത്. 2023 മുതല്‍ 200 കോടി AI ചത്രങ്ങളാണ് ഗൂഗിള്‍ ഇപ്രകാരം വാട്ടര്‍മാര്‍ക്ക് ചെയ്തിട്ടുള്ളത്.

Content Highlights :Google Gemini has shown a way to find out if a video or photo is original or AI-generated.

To advertise here,contact us