ബട്ടനുകളെല്ലാം ഒഴിവാക്കി, ഡിസൈനിലും അടിമുടിമാറ്റം! ആപ്പിള്‍ ഐഫോണ്‍ 20 ഫീച്ചേഴ്‌സ് ഔട്ട്

ഐഫോണ്‍ 9 ഒഴിവാക്കി ഐഫോണ്‍10 പുറത്തിറക്കിയ പോലെ ഐഫോണ്‍ 19നെ പൂര്‍ണമായും ഒഴിവാക്കി ഐഫോണ്‍ 20 റിലീസ് ചെയ്യാനാണ് ആപ്പിള്‍ പദ്ധതിയിടുന്നതെന്നാണ് വിവരം

ഐഫോണ്‍ 18 സീരീസുകളുടെ ഗ്രാന്‍ഡ് ലോഞ്ചിനായി കാത്തിരിക്കുകയാണ് ടെക് ലോകം. ഇതിനിടയിലാണ് ഐഫോണ്‍ 20യുടെ ഫീച്ചഴേസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഐഫോണുകളിലുണ്ടാവുന്ന ഏറ്റവും റെവല്യൂഷണറിയായ ഡിസൈനായിരിക്കും ഐഫോണ്‍ 20ക്ക് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഐഫോണുകളുടെ ഡിസൈനില്‍ ഇതുവരെ കാണാത്ത മാറ്റങ്ങളാണ് ടെക്ഭീമനായ ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാകുന്നത്.

ഐഫോണ്‍ 9 ഒഴിവാക്കി ഐഫോണ്‍10 പുറത്തിറക്കിയ പോലെ ഐഫോണ്‍ 19നെ പൂര്‍ണമായും ഒഴിവാക്കി ഐഫോണ്‍ 20 റിലീസ് ചെയ്യാനാണ് ആപ്പിള്‍ പദ്ധതിയിടുന്നതെന്ന് വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. കര്‍വ്ഡ് ഡിസ്‌പ്ലേയായിരിക്കും പ്രധാന ആകര്‍ഷണം. ഫ്‌ളാറ്റ് പാനലുകളില്‍ നിന്നും നാലുവശവും കര്‍വ്ഡ് ആയിട്ടുള്ള പുത്തന്‍ ഡിസൈന്‍ ഒരു പതിറ്റാണ്ടിലേറേയായി നിലനിന്നിരുന്ന രൂപകല്‍പനയില്‍ വരുന്ന വലിയ മാറ്റമായിരിക്കും. നേര്‍ത്ത മെറ്റല്‍ ബ്രേസാവും വശങ്ങളിലുണ്ടാവുക.

ബട്ടനുകളെല്ലാം മുഴുവാനായി ഒഴുവാക്കുന്ന രീതിയാണ് മറ്റൊരു ഫീച്ചര്‍. പ്രഷര്‍ സെന്‍സിറ്റീവായ ടച്ച് അടിസ്ഥാനമാക്കിയുള്ള പവര്‍, വോളിയം ബട്ടനുകളെല്ലാം ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയെല്ലാം ഫ്രെയിമില്‍ തന്നെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ മുഴുവനായും ബട്ടന്‍ ഫ്രീയായ ഉപകരണമായി മാറും ആപ്പിള്‍ ഐഫോണ്‍ 20.

ഇതിനൊപ്പം ടെസ്റ്റിങ് ഘട്ടത്തിലുള്ള ഒരു കാമറ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്‌ക്രീനിന് താഴെയായി കാമറ വരുന്ന രീതി വന്നാല്‍ ഇത് നിലവിലുള്ള കട്ട്ഔട്ട് പൂര്‍ണമായും ഒഴിവാക്കും. ഇതോടെ മുഴുവനായും സ്‌ക്രീന്‍ കാണാവുന്ന തരത്തിലാകും. മുമ്പ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഈ ഫീച്ചറുകള്‍ പരീക്ഷിച്ചിരുന്നെങ്കിലും ഇമേജുകള്‍ നന്നാവാത്തതും വെളിച്ചക്കുറവും മൂലം ഇവ പിന്‍വലിച്ചിരുന്നു.

എന്നാല്‍ സ്‌ക്രീനുകളില്‍ വരുന്ന കര്‍വ്ഡ് ഡിസൈനെ കുറിച്ച് പലരും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവ പെട്ടെന്ന് തന്നെ പൊട്ടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല റിപ്പയര്‍ കോസ്റ്റ് കൂടാനുള്ള സാധ്യതയും പലരും തള്ളിക്കളയുന്നില്ല. അതേസമയം ഈ മാറ്റങ്ങളെ കുറിച്ച് ആപ്പിള്‍ ഇതുവരെ ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. ഐഫോണ്‍ 20 വിപണയിലെത്താന്‍ ഇനിയും സമയമേറെയുണ്ടെന്നതാണ് കാരണം.

Content Highlights: Apple iphone 20 features entirely button free and curved screen designs

To advertise here,contact us