നിങ്ങളുടെ ഫോണ്‍ സ്‌ക്രീനിലെ 'കീ ഐക്കണി' ന്റെ ഉപയോഗം എന്താണെന്നറിയാമോ?

സ്റ്റാറ്റസ് ബാര്‍ നിങ്ങളുടെ ഫോണില്‍ നിലവില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാണിച്ചുതരുന്നു

ഫോണിന്റെ സ്‌ക്രീനിലെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഈ സ്റ്റാറ്റസ് ബാര്‍ ഫോണില്‍ എന്താണ് സംഭവിക്കുന്നത് എന്നുളളതിനെക്കുറിച്ച് പല വിവരങ്ങളും നല്‍കുന്നുണ്ട്. സമയം, ബ്ലൂടൂത്ത് കണക്ട് ചെയ്തിട്ടുണ്ടോ, വൈഫൈ ഓണ്‍ ആണോ അങ്ങനെ പല കാര്യങ്ങളും അറിയാന്‍ കഴിയും. ഈ പതിവ് സ്റ്റാറ്റസ് ബാര്‍ ഐക്കണുകള്‍ക്ക് പുറമേ ഒരു കീയുടെ(താക്കോല്‍) ഐക്കണ്‍ കണ്ടിട്ടുണ്ടോ? അത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ?

ആന്‍ഡ്രോയിഡ് ഫോണിന്റെ സ്‌ക്രീനിലെ കീ ഐക്കണ്‍ അര്‍ഥമാക്കുന്നത് ഫോണ്‍ ഒരു VPN (Virtual private network) സേവനവുമായി കണക്ട് ചെയ്തിരിക്കുന്നുവെന്നാണ്. ഓണ്‍ലൈന്‍ ട്രാക്കിംഗില്‍ നിന്ന് ഫോണിനെ സംരക്ഷിക്കുകയും പ്രദേശ-നിയന്ത്രിത വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ നിങ്ങളുടെ ഫോണിനെ അനുവദിക്കുകയും ചെയ്യുന്ന ഒരു സുരക്ഷിത കണക്ഷനാണിത്. യഥാര്‍ത്ഥ IP വിലാസം മറച്ചുവെച്ചും VPN സെര്‍വറിന്റെ IP വിലാസം ഉപയോഗിച്ചും വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യാം. നിങ്ങളുടെ Android ഫോണില്‍ VPN സേവനം ഓണാക്കുമ്പോഴെല്ലാം, നിങ്ങളുടെ സ്റ്റാറ്റസ് ബാറില്‍ ഒരു കീ ഐക്കണ്‍ ദൃശ്യമാകും. അത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രവര്‍ത്തനരഹിതമാക്കാനും കഴിയും.

ഫോണിലെ കീ ഐക്കണ്‍ എങ്ങനെ ഓഫാക്കാം

ഫോണില്‍ Windscribe അല്ലെങ്കില്‍ Proton VPN പോലെയുള്ള സൗജന്യ VPN ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അത് ഓണാക്കിയാല്‍ നിങ്ങളുടെ സ്റ്റാറ്റസ് ബാറില്‍ നിന്ന് കീ ഐക്കണ്‍ നീക്കം ചെയ്യാന്‍ വളരെ എളുപ്പമാണ്. തേഡ് പാര്‍ട്ടി VPN ആപ്പ് ലോഞ്ച് ചെയ്ത് ഹോം സ്‌ക്രീനിലെ ഓഫ് അല്ലെങ്കില്‍ ഡിസ്‌കണക്ട് ബട്ടണ്‍ അമര്‍ത്തുക. നിങ്ങളുടെ ഫോണിന്റെ ക്രമീകരണങ്ങള്‍വഴി ഒരു VPN സജ്ജീകരിച്ച് അതിലേക്ക് കണക്ട് ചെയ്താല്‍ കീ ഐക്കണ്‍ ഓഫാക്കാന്‍ കഴിയും.

Content Highlights :Do you know what the 'key icon' on your phone screen is used for?

To advertise here,contact us