ക്രിസ്മസ്, ന്യൂ ഇയർ സീസൺ അടുത്തുവരുന്നതോടെ പ്രധാനപ്പെട്ട കമ്പനികളെല്ലാം ഓഫറുകളും മറ്റും പ്രഖ്യാപിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ജനങ്ങൾ കാര്യമായിത്തന്നെ ഈ കാലയളവിൽ പണം ചിലവഴിക്കും എന്ന ഉറപ്പാണ് പല കമ്പനികളെയും വമ്പൻ ഓഫറുകളും മറ്റും നൽകാൻ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ ഓഫറുകൾ പ്രഖ്യാപിച്ചവരിൽ ഐഫോൺ നിർമാതാക്കളായ ആപ്പിളും ഉണ്ട്. ഐഫോൺ, മാക്ബുക്ക് എന്നിവയ്ക്ക് നിരവധി ഓഫറുകളാണ് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പിൾ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, 13-ഇഞ്ച് മാക്ബുക്ക് എയർ M4ന് 10,000 രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മാക്ബുക്ക് എയർ M4ന്റെ വില 99,900ത്തിൽ നിന്ന് 89,900 ആയി കുറഞ്ഞു. ഐസിഐസിഐ, ആക്സിസ് ബാങ്ക്, അമേരിക്കൻ എക്സ്പ്രസ് ബാങ്ക് കാർഡുകളിലാണ് ഈ ഓഫർ ലഭിക്കുക.14,16 ഇഞ്ച് മാക്ബുക്കിനും 10,000 രൂപയുടെ ക്യാഷ്ബാക്ക് ലഭ്യമാണ്.
ആപ്പിൾ നൽകുന്ന വിലക്കുറവിന് പുറമെ വിജയ് സെയിൽസും ഗാഡ്ജറ്റുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 16GB + 256GB മാക്ബുക്ക് എയർ M4ന് 91,900 രൂപയാണ് വില. എസ്ബിഐ, ഐസിഐസിഐ കാർഡുകളിൽ വീണ്ടും 10,000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. മാക്ബുക്ക് പ്രൊ മോഡലുകൾക്ക് ഓഫറുകൾ ലഭ്യമല്ല.
ഐഫോൺ 17ന് 5000 രൂപ വരെ ക്യാഷ്ബാക്ക് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ആമസോൺ, ക്രോമ, ഫ്ലിപ്കാർട്ട് തുടങ്ങിയ സൈറ്റുകളിൽ ഒന്നും സ്റ്റാൻഡേർഡ് ഐഫോൺ 17ൻ്റെ സ്റ്റോക്ക് ലഭ്യമല്ല. ആപ്പിൾ വെബ്സൈറ്റിൽ 1000 രൂപയുടെ ക്യാഷ്ബാക്ക് മാത്രമാണുള്ളത്. ഐഫോൺ 17 പ്രൊ മോഡലിന് ഐസിഐസിഐ, അമേരിക്കൻ എക്സ്പ്രസ്സ്, ആക്സിസ് ബാങ്ക് കാർഡുകളിൽ 5000 രൂപയുടെ ക്യാഷ്ബാക്ക് ആണുള്ളത്. ഐഫോൺ 16,16 പ്ലസ് എന്നിവയ്ക്ക് 4000 രൂപ വരെ ക്യാഷ്ബാക്ക്, വിജയ് സെയിൽസിൽ 9,000 രൂപയുടെ വിലക്കുറവ് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവയ്ക്കെല്ലാം പുറമെ ആപ്പിൾ വാച്ച് 11 സീരീസിന് 4000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട്, ആപ്പിൾ വാച്ച് SE 3യ്ക്ക് 2000 രൂപയുടെ ഓഫർ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. എയർപോഡ്സ് പ്രൊ 3,എയർപോഡ്സ് 4 എന്നിവയ്ക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഏറ്റവും പുതിയ 11 ഇഞ്ച്, 13 ഇഞ്ച് ഐപാഡ് എയർ മോഡലുകൾക്ക് 4000 രൂപ ഡിസ്കൗണ്ട്, എഐപാഡ്, ഐപാഡ് മിനി എന്നിവയ്ക്ക് 3000 രൂപ ഡിസ്കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകൾ.
Content Highlights: apple offers cashback, discount to several of its gadgets