ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി 'വാച്ച് ഹിസ്റ്ററി' ഇന്‍സ്റ്റഗ്രാമിലും

എങ്ങനെയാണ് ഇന്‍സ്റ്റഗ്രാമിലെ വാച്ച് ഹിസ്റ്ററി കണ്ടെത്തുന്നതെന്നറിയാം

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട. ഇന്‍സ്റ്റഗ്രാമില്‍ വാച്ച് ഹിസ്റ്ററി കാണാനുള്ള പുതിയ ഫീച്ചര്‍ വന്നിട്ടുണ്ട്. ഇനി നിങ്ങള്‍ കണ്ട റീലുകളെല്ലാം വീണ്ടും വീണ്ടും കണ്ടോളൂ. ഏറ്റവും പുതിയത് (newest to oldest) , തീയതി, ഓതര്‍ നെയിം എന്ന ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നാം മുന്‍പ് കണ്ട റീലുകള്‍ അനായാസം കണ്ടുപിടിച്ചെടുക്കാന്‍ സാധിക്കും.

ഇന്‍സ്റ്റഗ്രാമില്‍ വാച്ച് ഹിസ്റ്ററി കണ്ടുപിടിക്കുന്നത് എങ്ങനെ

ആദ്യം നിങ്ങളുടെ പ്രൊഫൈലില്‍ കയറി വലത് വശത്ത് മുകളില്‍ കാണുന്ന മൂന്ന് വരകള്‍ അതായത് മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം യുവര്‍ ആക്ടിവിറ്റി എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

അത് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് വരുമ്പോള്‍ 'ഹൗ യു യൂസ് ഇന്‍സ്റ്റ്ഗ്രാം' എന്ന ഓപ്ഷന് താഴെ വാച്ച് ഹിസ്റ്ററി ഓപ്ഷന്‍ കാണാം. അവസാനത്തെ 30 ദിവസം കണ്ട റീലുകളാണ് വാച്ച് ഹിസ്റ്ററിയില്‍ ഉണ്ടാവുക. ഏറ്റവും പുതിയത്, തീയതി, ഓതര്‍ നെയിം എന്നിങ്ങനെയുള്ള ഫില്‍റ്ററുകളായാണ് റീലുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്നത്. ഇനി ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത റീലുകള്‍ ഉണ്ടെങ്കില്‍ സെലക്ട് ചെയത് അവ ഒഴിവാക്കുകയും ചെയ്യാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും വാച്ച് ഹിസ്റ്ററി ഫീച്ചര്‍ എത്തിയെങ്കിലും ഇന്‍സ്റ്റഗ്രാമിന്റെ വെബ് പതിപ്പിലേക്ക് ഈ ഫീച്ചര്‍ എത്തുന്നതേയുളളൂ.

Content Highlights :Learn how to find watch history on Instagram

To advertise here,contact us