ഇനി കളറാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു

ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു. ഫേസ്ബുക്കിലേതു പോലെ ഇനി വാട്‌സ്ആപ്പിലും കവര്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഈ ഫീച്ചര്‍ നേരത്തെ ലഭ്യമായിരുന്നു. ഇനി മുതല്‍ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഇത് ലഭിക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിംഗ്‌സിലേക്ക് പോയി ഏത് ഫോട്ടോയും കവര്‍ ഇമേജായി അപ്ലോഡ് ചെയ്യാന്‍ സാധിക്കും. ഫേസ്ബുക്ക് പ്രൊഫൈലിലെന്നപോലെ ഈ ഫോട്ടോ നിങ്ങളുടെ പ്രൊഫൈലിന്റെ മുകളിലായി കാണാന്‍ സാധിക്കും.

പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചറിനൊപ്പം കവര്‍ ഫോട്ടോ ആരൊക്കെ കാണണമെന്നും നമുക്ക് തീരുമാനിക്കുള്ള സംവിധാനവുമുണ്ട്. സ്റ്റാറ്റസ് അല്ലെങ്കില്‍ പ്രൊഫൈല്‍ ഫോട്ടോയില്‍ കാണുന്നതു പോലെ Everyone, My Contacts, Nobody തുടങ്ങിയ ഓപ്ഷന്‍സ് ഇവിടെയുമുണ്ടാകും.

'Everyone' തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങളുടെ കവര്‍ ഫോട്ടോ എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും കാണാന്‍ സാധിക്കും. 'My contacts' ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ സേവ് ചെയ്ത നമ്പറുകള്‍ക്ക് മാത്രമേ ഫോട്ടോ കാണാന്‍ കഴിയൂ. 'Nobody' തെരഞ്ഞെടുക്കുകയാണെങ്കില്‍ കവര്‍ ഫോട്ടോ ആര്‍ക്കും കാണാന്‍ സാധിക്കില്ല.

Content Highlights: WhatsApp Users to Soon Get New Feature

To advertise here,contact us