ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ഐഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഐഫോണിന് ലഭിക്കുന്ന സ്വീകാര്യത, അതിനോട് ആളുകൾ പുലർത്തുന്ന ക്രേസ് തുടങ്ങിയവ ഒരിക്കലും അവഗണിക്കാനാകാത്തതാണ്. ഓരോ ഐഫോൺ ലോഞ്ചിനും ആപ്പിൾ സ്റ്റോറിന് മുൻപിൽ തടിച്ചുകൂടുന്ന ജനങ്ങൾ തന്നെ അതിന് ഉദാഹരണം. ഇങ്ങനെ ഒരു ഐഫോൺ സ്വന്തമാക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.
ഐഫോൺ 16 പ്രൊയുടെ വില കുറഞ്ഞിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. 1,19,900 രൂപയുണ്ടായിരുന്ന ഐഫോൺ പ്രൊ ഇനി ഒരു ലക്ഷത്തിനും താഴെ, അതായത് 99,990 രൂപയ്ക്ക് ബിഗ് ബാസ്കറ്റിൽ നിന്ന് ലഭിക്കും. അതായത് 19,910 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു വർഷം മുൻപ് മാത്രം ഇറങ്ങിയ ഫോണിന് ഇത്രയും വിലക്കുറവ് ലഭിക്കുക എന്നത് അപൂർവമാണ്.
തീർന്നില്ല, തങ്ങൾ നൽകുന്ന ഡിസ്കൗണ്ടിന് പുറമെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലും ബിഗ് ബാസ്കറ്റ് ഓഫാറുകൾ നൽകുന്നുണ്ട്. ഇതിന് പുറമെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നത് വഴിയും വിലക്കുറവ് നേടാം.
നേരത്തെ ഐഫോൺ 16 ബേസ് മോഡലിന്റെ വിലയിലും വലിയ കുറവ് വന്നിരുന്നു. ദീപാവലി, ഛത്ത് പൂജ അടക്കമുള്ള ഉത്സവകാലം ലക്ഷ്യമിട്ടാണ് വില കുറഞ്ഞത്. ദീപാവലി പ്രമാണിച്ച് ഫ്ലിപ്കാർട്ട് ആരംഭിച്ച 'ബിഗ് ബാങ് ദിവാലി വില്പന'യുടെ ഭാഗമായി ഐഫോൺ 16ന് 54,999 രൂപ മാത്രമായിരുന്നു വില. ഐഫോൺ 16 പ്രൊ മാക്സിന് 1,02,999 രൂപ മാത്രമായിരുന്നു വില.
ഐഫോൺ 13 , ഐഫോൺ 15 എന്നിവയ്ക്കും വൻ വിലക്കുറവുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഐഫോൺ 13 ആമസോണിൽ നിന്ന് വെറും 43,900 രൂപയ്ക്ക് ലഭ്യമായിരുന്നു. നീല നിറമുള്ള, 128 ജിബി സ്റ്റോറേജുള്ള മോഡലിനായിരുന്നു ഈ വിലക്കുറവ് ലഭിച്ചത്.
ആമസോണിൽ തന്നെ ഐഫോൺ 15ന് വെറും 47,999 രൂപയായിരുന്നു വില. റീട്ടെയിൽ വില 69,900 ആയിരുന്നുവെന്ന് ഓർക്കണം. വെറും രണ്ട് വർഷം മുൻപ് മാത്രമാണ് ഐഫോൺ 15 ലോഞ്ച് ചെയ്തത്. ഡൈനാമിക് ഐലൻഡ്, ബാറ്ററി ലൈഫ്, കിടിലൻ ചിപ്സെറ്റുകൾ എന്നിവയോടെയാണ് ഐഫോൺ 15 പുറത്തിറങ്ങിയത്.
Content Highlights: iphone 16 pro huge price drop, now below 1 lakh