സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോണ് 17 സീരിസിന്റെ വിപണി ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ്. മികച്ച ഫീച്ചേഴ്സോടെ വന്ന ഐഫോണ് 17നെ പറ്റിയുള്ള ചര്ച്ചകള് തുടരുന്നതിനിടിയില് തന്നെ ഇപ്പോഴിതാ വരാനിരിക്കുന്ന ഐഫോണ് 18 നെ പറ്റിയുള്ള വിവരങ്ങള് ചോര്ന്നിരിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. റിപ്പോര്ട്ടുകള് പ്രകാരം 18 സീരിസില് ഐഫോണ് 18, ഐഫോണ് 18 പ്രോ എന്നീ മോഡലുകള്ക്ക് പുറമേ കമ്പനിയുടെ ആദ്യത്തെ ഫോള്ഡബിള് ഐഫോണും ഉള്പ്പെപെട്ടേക്കും.
ഐഫോണ് 18നെ പറ്റി പുറത്തുവരുന്ന വിവരങ്ങള് പ്രകാരം മുന് സീരിസുകളെ അപേക്ഷിച്ച് കൂടുതല് മെച്ചപ്പെട്ട രൂപഘടനയിലായിരിക്കും ഐഫോണ് 18 പ്രോ സീരിസിലെ ഫോണുകളെത്തുക. വിവിധ അപെര്ച്ചറുകളിലുള്ള ക്യാമറകളെ ഈ സീരിസ് സപ്പോര്ട്ട് ചെയ്തേക്കുമെന്നാണ് വിവരം. ഇതില് തന്നെ 48 മെഗാപിക്സലിൽ വരുന്ന പെരിസ്കോപ്പ് ടെലിഫോട്ടോ ഷൂട്ടറിന് വലിയ അപെര്ച്ചര് ഉണ്ടാവും. ഇതിന് പുറമേ അള്ട്രാ തിന് മോഡലിന്റെ ഫോള്ഡബിള് ഐഫോണും 2026 സെപ്റ്റംബറില് പുറത്തിറക്കാന് പദ്ധതിയിടുന്നതായി റിപ്പോര്ട്ടില് പറയുന്നു.
ഐഫോണ് 17 പ്രോ മോഡലുകളുടെ അതേ ട്രിപ്പിള് റിയര് ക്യാമറ 18 പ്രോയിലും നിലനിര്ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാഗ്സേഫ് ചാര്ജിംഗ് കോയിലോട് കൂടിയ ബ്ലാക്ക് ട്രാന്സ്പെരന്റ് പാനലാവും പുതിയ സീരിസുകളില് ഉണ്ടാവുക. മുന്പുള്ള സീരിസുകളിലെ പോലെ സ്റ്റെയിന്ലെസ് സ്റ്റീല് വേപ്പര് ചേമ്പര് കൂളിംഗ് സിസ്റ്റവും ഈ ഫോണുകളിലും കാണാം.
1.5 k റെസല്യൂഷനോടു കൂടിയ 6.27 ഇഞ്ച്, 6.86 ഇഞ്ച് എന്നീ ITPO OLEDl പാനലുകളും HIAA (ഹോള്-ഇന്-ആക്റ്റീവ്-ഏരിയ) സാങ്കേതികവിദ്യയും പുതിയ സീരിസിലുണ്ടാകുമെന്നും ചില റിപ്പോര്ട്ടുകള് അവകാശപ്പെടുന്നു. ഇതിന് പുറമേ, വരാനിരിക്കുന്ന സീരീസുകളില് ടിഎസ്എംസിയുടെ പുതിയ 2എന്എം പ്രോസസ് ഉപയോഗിച്ച് ഡിവൈസിന്റെ ചൂട് കുറയ്ക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും റിപ്പോര്ട്ടുകളില് പറയുന്നു.
Content Highlights- Apple preparing to introduce first foldable iPhone, iPhone 18 details leaked