ആഡംബര കാറുകളുടെ ശേഖരത്തിലേക്ക് പുതിയ അംഗത്തെ സ്വീകരിച്ച് ആനന്ദ് അംബാനി. Rolls Royce Phantom VIII Series II Extended ആണ് ആനന്ദിന്റെ കാര് ശേഖരത്തിലെ പുതിയ അതിഥി. വിലകൊണ്ടും പ്രത്യേകതകള് കൊണ്ട് ആരെയും അമ്പരപ്പിക്കുന്നതാണ് റോള്സ് റോയ്സിന്റെ ഈ പുതിയ വേരിയന്റ്.
വിലയും സവിശേഷതയും
റോള്സ് റോയ്സിന്റെ സ്റ്റാര് ഓഫ് ഇന്ത്യ ഓറഞ്ച് എന്ന പതിപ്പാണ് ആനന്ദ് സ്വന്തമാക്കിയത്. v12 പെര്ഫോമെന്സോട് കൂടിയ ഈ കാറിന് 10.5 കോടി രൂപയാണ് വില വരുന്നത്. കാറിന്റെ അപൂര്വമായി ഓറഞ്ച് നിറം ഇന്ത്യന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കാറുകളിലൊന്നായ രാജ്കോട്ട് മഹാരാജാവ് കമ്മീഷന് ചെയ്ത റോള്സ് റോയ്സ് ഫാന്റം II ന്റെ ആദരസൂചകമായാണ് ഈ ഓറഞ്ച് നിറം നല്കിയിരിക്കുന്നത്.
1934 രാജ്കോട്ടിന്റെ ഭരണാധിക്കാരിയായ താക്കോര് സാഹിബ് ധര്മ്മേന്ദ്രസിങ്ജി ലഖാജിരാജ് ആണ് ആ ഇതിഹാസിക ഓട്ടോമൊബൈല് കമ്മീഷന് ചെയ്തത്. 563 കാരറ്റിന്റെ സ്റ്റാര് സാഫയര് കല്ല് നിന്ന് പ്രചോദനം ഉള്കൊണ്ടാണ് ഈ കാര് നിര്മ്മിച്ചത്. ഇതിനോടുള്ള ആദരസൂചകമായാണ് ഇപ്പോള് അനന്ദ് സ്വന്തമാക്കിയ ഓറഞ്ച് വേരിയന്റ് റോള്സ് റോയ്സ് പുറത്തിറക്കിയത്.
ആനന്ദ് അംബാനിയുടെ മറ്റ് ആഡംബര കാറുകളും വിലയും
Content Highlights- Anand Ambani bought luxury car for 10 crores