ബിഎസ്എന്‍എല്ലിന്‍റെ 229 രൂപയുടെ റീചാര്‍ജ്.. എന്തുകൊണ്ടും ലാഭം

ഒരു മാസത്തെ വാലിഡിറ്റി പ്ലാനാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിക്കുന്നത്

കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച സേവനം നല്‍കുന്ന മറ്റൊരു റീചാര്‍ജ് പ്ലാനുമായി എത്തുകയാണ് ബിഎസ്എന്‍എല്‍. ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന വളരെ ഉപകാരപ്രദമായ പ്രതിമാസ വാലിഡിറ്റി പ്ലാനാണ് ഇത്. സ്വകാര്യ ടെലികോം കമ്പനികള്‍ വാഗ്ധാനം ചെയ്യുന്നതിനേക്കാള്‍ നിരക്ക് കുറഞ്ഞതാണ് ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ ഓഫര്‍.

229 രൂപയുള്ള പ്രതിമാസ പ്ലാനില്‍ ഡാറ്റ, വോയിസ് കോളിംഗ് ആനുകൂല്യങ്ങള്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. മാത്രമല്ല അതിവേഗ നെറ്റ് വര്‍ക്ക് സേവനങ്ങളും പ്ലാനില്‍ ഉള്‍പ്പെടുന്നു. പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവ ഉള്‍പ്പെടുന്നു. ഈ പ്ലാന്‍ മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ പാന്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

Content Highlights :BSNL's new monthly recharge plan is coming

To advertise here,contact us