പുതിയ കാലത്ത് ഏറ്റവും കൂടുതല് വെല്ലുവിളി നേരിടുന്ന ഒന്നാണ് പ്രൈവസി അഥവാ സ്വകാര്യത. ഇന്റര്നെറ്റിലൂടെ വ്യക്തികളുടെ സ്വകാര്യത ചോരുന്ന വാര്ത്തകള് നിരവധിയാണ്. പല ആപ്പുകൾക്ക് എതിരെയും ഇത്തരത്തിലുള്ള വ്യക്തി വിവരങ്ങള് ചോരുന്നതായുള്ള പരാതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് വരുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ യുസേഴ്സിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിലുള്ള നവമാധ്യമങ്ങളുടെ പങ്കില് പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് വാട്സ്ആപ്പ്
എന്താണ് പുതിയ അപ്ഡേറ്റ് ?
സാധാരണയായി നിങ്ങളുടെ പക്കലുള്ള വാട്സാപ്പ് അക്കൗണ്ടുകളുടെ പ്രൊഫൈലില് പോയാല് അവരുടെ ഫോണ് നമ്പര് കാണാന് സാധിക്കും. എന്നാല് പുതിയ അപ്ഡേറ്റ് വരുന്നതോടെ ഈ നമ്പര് ഇനി കാണാന് സാധിക്കില്ല. പകരം നിങ്ങളുടെ യൂസര്നെയിം മാത്രമാവും ഇവിടെ കാണാന് സാധിക്കുക. നിലവില് ആന്ഡ്രോയിഡ് ബീറ്റാ വേര്ഷനില് പരീക്ഷിച്ച് വരികയാണ്, അപ്ഡേറ്റ് എല്ലാവരിലേക്കും എത്താന് ഇനിയും ഏതാനും മാസങ്ങള് കൂടി കാത്തിരിക്കേണ്ടി വരും.
വാട്സ്ആപ്പ് ബീറ്റാഇന്ഫോയുടെ ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം പുതിയ അപ്ഡേറ്റില് യൂസറിന് അവരുടെ നമ്പര് പബ്ലിക് ആക്കണോ അതോ സ്വകാര്യമായി വെക്കണോ എന്ന് തീരുമാനിക്കാം. പ്രൊഫൈലിലെ റിസേര്വ് എന്ന ഓപ്ഷനില് കയറിയാല് നിങ്ങള്ക്ക് ഫോണ് നമ്പര് വിസിബിലിറ്റി മാറ്റാമെന്നാണ് വിവരം.
അപ്പോള് വാട്സാപ്പ് നമ്പര് കൊടുക്കാതെ എങ്ങനെയാണ് സുഹൃത്തുകള്ക്ക് നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് ഷെയര് ചെയ്യാന് പറ്റുക എന്ന ഒരു ചോദ്യം മനസില് തോന്നിയേക്കാം. അതിനും പരിഹാരവുമായാണ് വാട്സാപ്പിന്റെ വരവ്. യൂസറിന് നമ്പറിന് പകരം യൂസര്നെയിമിനൊപ്പം തന്നെ ഒരു കീയും നല്കുന്നു. ഇത് സുഹൃത്തുകളുമായി പങ്കുവെച്ചാല് നിങ്ങള്ക്ക് സുഗമമായി അക്കൗണ്ട് കണ്ടെത്താനും ചാറ്റ് ചെയ്യാനും സാധിക്കും.
Content Highlights- Privacy is key… WhatsApp launches new update to protect users' privacy