നിങ്ങളുടെ ഫോണിൻ്റെ സ്റ്റോറേജ് എപ്പോഴും ഫുള്ളാണോ ? ശരിയാക്കാന്‍ വഴിയുണ്ട്

ഈ പ്രശ്‌നത്തിന് മുഴുവനായി അല്ലെങ്കിലും പരിഹരിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ നോക്കാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഫോണില്‍ സ്‌റ്റോറേജില്ലെന്നത്. എത്ര ക്ലിയര്‍ ചെയ്താലും സ്‌റ്റോറേജ് പ്രശ്‌നങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ ഈ പ്രശ്‌നത്തിന് മുഴുവനായി അല്ലെങ്കിലും പരിഹരിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ നോക്കാം.

ഉപയോഗിക്കാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക

നിങ്ങള്‍ക്ക് ഏറ്റവും എളുപ്പം സ്റ്റോറേജ് കൂട്ടാന്‍ സഹയിക്കുന്ന ഒരു വഴിയാണ് ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യുക എന്നത്. പല ഫോണുകളിലും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് തന്നെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടിരിക്കാം. ഇവ കണ്ടെത്തി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.

ക്ലൗഡ് സ്‌റ്റോറേജ് സര്‍വീസുകള്‍ ഉപയോഗിക്കുക

വളരെ പ്രധാനമെന്ന് തോന്നുന്ന ഫയലുകള്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാതെ തന്നെ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി സൂക്ഷിക്കാം. ഗൂഗില്‍ ഡ്രൈവ്, ഡ്രോപ്വോക്‌സ് ഐക്ലൗഡ് എന്നിവ ഇത്തരത്തില്‍ നിങ്ങളുടെ പ്രധാനപ്പെട്ട ഫോട്ടോകളോ വീഡിയോകളോ സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കുന്നു.

catche ഡാറ്റാ ക്ലിയര്‍ ചെയ്യുക

ഫോണിലെ പല ആപ്പുകളിലും താല്‍കാലികമായി cache ഡാറ്റകള്‍ അടിഞ്ഞുകൂടാറുണ്ട്. ഇവ സ്റ്റോറേജിന്റെ വലിയൊരു ഭാഗം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഇവ ക്ലിയര്‍ ചെയ്യുന്നത് സ്റ്റോറേജ് വര്‍ധിപ്പിക്കുന്നു.

ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ ഡിലീറ്റ് ചെയ്യുക

നമ്മുടെ ഫോണിലെ ചില ഫയലുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ കാണും. അവ കണ്ടെത്തി ഡിലീറ്റ് ചെയ്യുക. ഇനി വലിയ സൈസുള്ള വീഡിയോകളോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്ക് മറ്റ് സൈറ്റുകളിലിട്ട് സൈസ് കുറച്ച് സേവ് ചെയ്യാം. ശേഷം വലിയ സൈസുള്ള ഫയല്‍ ഡീലീറ്റ് ചെയ്യാം. എന്നാല്‍ ഈ സമയം നിങ്ങള്‍ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയേണ്ടി വരും.

ഫോണിലുള്ള സ്‌റ്റോറേജ് ഒപ്റ്റിമൈസേഷന്‍ ടൂളുകള്‍ ഉപയോഗിക്കുക

മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും സ്‌റ്റോറേജ് ഒപ്റ്റിമൈസേഷന്‍ ടൂളുകള്‍ ലഭ്യമാണ്. ഇവ നിങ്ങള്‍ക്ക് ഏതൊക്കെ ഫയലുകള്‍ ഡിലീറ്റ് ചെയ്യണം, ഏതൊക്കയൊണ് ഡ്യൂപ്ലിക്കേറ്റ് ഫയല്‍സ് എന്നിങ്ങനെയുള്ള സജഷന്‍സ് തരുന്നു. ഇത് ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് കുറച്ചുകൂടി സ്മാര്‍ട്ടായി സ്റ്റോറേജ് ഉപയോഗിക്കാന്‍ സാധിക്കുന്നു.

Content Highlights- Is your phone's storage always full? There's a way to fix it.

To advertise here,contact us