ബജറ്റ് ഫ്രണ്ട്ലി യൂട്യൂബ്; ആഡ് ഫ്രീ പ്ലാനുമായി യൂട്യൂബ് പ്രീമിയം ലൈറ്റ്

നിലവിലുള്ള സ്റ്റാന്റേര്‍ഡ് പ്രീമിയം ഫീച്ചറിന് സമാനമാണെങ്കിലും ലെെറ്റില്‍ ചില മാറ്റങ്ങളുണ്ട്

യൂട്യൂബിന്റെ പരസ്യരഹിത ഉള്ളടക്കം വിലകുറവില്‍ അവതരിപ്പിച്ച് യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ. ബജറ്റ് ഫ്രണ്ട്ലിയായി ഉപയോക്താക്കള്‍ക്ക് പ്രീമിയം അനുഭവം നല്‍കുക എന്നതാണ് ഈ പ്ലാനിന് പിന്നിലെ ഉദ്ദേശം. നിലവിലുള്ള സ്റ്റാന്റേര്‍ഡ് പ്രീമിയം ഫീച്ചറിന് സമാനമായ ആഡ് ഫ്രീ ഫീച്ചറാണ് പ്രീമിയം ലൈറ്റിലും നല്‍കുന്നത്. എന്നാല്‍ സ്റ്റാന്റേര്‍ഡ് പ്ലാനിലുള്ള അത്രയും ഫീച്ചറുകള്‍ പ്രീമിയം ലൈറ്റിനില്ല.

എന്താണ് യൂട്യൂബ് പ്രീമിയം ലൈറ്റ് ? പുതിയ ഫീച്ചറില്‍ എന്തെല്ലാം ഉണ്ടാകും ?

ഇന്ത്യയിൽ യൂട്യൂബ് പ്രീമിയം ലൈറ്റിന് പ്രതിമാസം 89 രൂപയാണ് വില വരുന്നത്. ഇതിന് സ്റ്റാന്റേര്‍ഡ് പ്രീമിയം പ്ലാനിനെ അപേക്ഷിച്ച് 60 രൂപ കുറവാണ്. പരസ്യരഹിതമായ വീഡിയോ അനുഭവമാണ് പ്രീമിയം ലൈറ്റ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സ്റ്റാന്‍ഡേര്‍ഡ് പ്രീമിയം പ്ലാന്‍ പോലെ ഇതിൽ എല്ലാ കണ്ടന്റുകള്‍ക്കും പരസ്യം ഒഴിവാക്കി നല്‍കുന്നില്ല.

സംഗീത വീഡിയോകള്‍ക്ക് ഇതില്‍ പരസ്യങ്ങളുണ്ടാവും ഇതിന് പുറമേ പ്രീമിയം പ്ലാനിനുള്ളത് പോലെ ലൈറ്റിന് പ്ലേബാക്കോ, ഡൗണ്‍ലോഡിംഗ് ഓപ്ഷനോ ഇല്ല. അതേസമയം, ഗെയിം, ഫാഷന്‍, വാര്‍ത്തകള്‍ എന്നീ വിഭാഗങ്ങള്‍ പരസ്യരഹിതമായിരിക്കും. ഫോണ്‍, ലാപ്പ്‌ടോപ്പ്, ടിവി എന്നിവയിലെല്ലാം ലെെറ്റ് വര്‍ക്കാകും. ഇനി പ്രീമിയം ലൈറ്റ് ഇഷ്ടമായില്ലെങ്കില്‍ കൂടുതല്‍ ഫീച്ചേഴ്‌സുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രീമിയം നോക്കാവുന്നതാണ്. പ്രതിമാസം 149 രൂപയാണ് ഈ പ്ലാനിന് ഈടാക്കുന്നത്.

ഉപയോക്താക്കള്‍ക്കായി 3 സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

വ്യക്തിഗത പ്ലാൻ പ്രതിമാസം 149 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. പുതിയ വരിക്കാര്‍ക്കായി സൗജന്യ ട്രയല്‍ ലഭ്യമാണ്. ഫാമിലി പ്ലാനും ലഭ്യമാണ്. ഇതിന് പ്രതിമാസം 299 രൂപ നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്കായി 89 രൂപ കിഴിവുള്ള മറ്റൊരു പ്ലാനും ലഭ്യമാണ്.

Content Highlights- Budget-friendly YouTube; YouTube Premium Lite with ad-free plan

To advertise here,contact us