ആപ്പിൾ ഐഫോൺ 17 പ്രോയാണ് ഇപ്പോൾ വിപണയിലെ താരം. ആപ്പിൾ പുത്തൻ മോഡലുകൾ ലോഞ്ച് ചെയ്യുമ്പോൾ എത്രനേരം ക്യുവിൽ നിന്നും അത് വാങ്ങാൻ ഐഫോൺ പ്രേമികൾക്ക് ഒരു വൈഷമ്യവുമില്ല. പക്ഷേ ചിലർ ഹൈപ്പിന് പിന്നാലെ പോകാതെ തങ്ങൾ ഉദ്ദേശിച്ച മോഡലിനായി പ്രീമിയം പേ നടത്താൻ റെഡിയാണ്.
ഐഫോൺ പ്രേമികളിൽ ഭൂരിഭാഗവും ഐഫോൺ 17 പ്രോയ്ക്ക് വേണ്ടിയാണ് പണം ചിലവാക്കാൻ തയ്യാറായത്. ഇതിൽ ഓറഞ്ച് കളർ ഐഫോണിനാണ് ആരാധകരേറേ. ഐഫോൺ ലോഞ്ചിന് പിന്നാലെ തന്നെ പ്രോ മാക്സിൻ്റെ ഓറഞ്ച് വേരിയന്റിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു ഉപഭോക്താക്കൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്ലാക്ക് കളർ ഐഫോണുകൾക്ക് ഒരു കാലത്ത് ഉണ്ടായിരുന്ന ജനപ്രീതി, പുതിയ കളർ മാറ്റത്തിലൂടെ ഓറഞ്ചിന് കൈമാറിയിരിക്കുകയാണ് ആപ്പിൾ എന്നാണ് ചർച്ചകൾ. സെല്ലർമാർക്ക് ഈ മോഡൽ വിപണിയിൽ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ എത്തിക്കുന്ന ഫോണുകൾ യഥാർത്ഥ വിലയിൽ അധികം ഈടാക്കി വിൽക്കുന്നതിൽ യാതൊരു മടിയും അവർ കാണിക്കുന്നുമില്ല. അത്രയേറെ ഡിമാൻഡാണ് ഐഫോൺ 17 പ്രോ ഓറഞ്ച് വേരിയന്റിനുള്ളത്.
റെഗുലർ ഐഫോൺ 17 മികച്ച അപ്ഗ്രേഡാണെങ്കിലും പ്രോയ്ക്ക് വേണ്ടിയാണ് ആളുകളുടെ തള്ളിക്കയറ്റം. പ്രീ ബുക്കിങിന് ശേഷം ഇവ ഔട്ട് ഓഫ് സ്റ്റോക്കായിരുന്നു. പല റീട്ടെയ്ലർമാരും മറ്റ് വിൽപനക്കാരും ഐഫോൺ 17 പ്രോ ഓറഞ്ച് സ്റ്റോക്ക് ഉണ്ടോയെന്ന് പറയാൻ പോലും മടിക്കുന്ന സാഹചര്യമാണ്. 1, 60,000ലധികം വില ഇതിന് ഈടാക്കുന്നുമുണ്ട്. കുറച്ച് ആഴ്ചകൾക്കുള്ളിൽ ഓറഞ്ച് ഐഫോൺ സ്റ്റോക്ക് ഫില്ലാകുമെന്നാണ് വിവരം.Content Highlights: about the popularity of iPhone Pro 17 orange varient