ഇനി കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഡൗണ്‍ലോഡും അപ്‌ലോഡും; 6G ഫോണുകള്‍ ഉടന്‍ എത്തുമെന്ന് ക്വാല്‍കോം

6G ലോഞ്ചിന് വേണ്ടി അധികം കാത്തിരിക്കേണ്ടതില്ല 2028 ആകുമ്പോഴേക്കും അത് യാഥാര്‍ഥ്യമാകും

5G കാലത്തുനിന്ന് 6G കാലത്തേക്ക് അധിക ദൂരമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വയര്‍ലസ്,സെമികണ്ടക്ടര്‍ രംഗത്തെ വമ്പന്‍മാരായ ക്വാല്‍കോം. 2028ഓടെ 6G സ്മാര്‍ട്ട് ഫോണുകള്‍ എത്തുമെന്ന് ക്വാല്‍കോം സിഇഒ ഹവായിയില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ 5Gയില്‍ സാങ്കേതികവിദ്യയുടെ പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ നവീന സാങ്കേതിക വിദ്യകളെ എല്ലാം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ 6G ക്ക് കഴിയും.ടെക്കികള്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മൊബൈല്‍ കണക്ടിവിറ്റിയുടെ അടുത്ത യുഗത്തിലേക്കുളള ആവേശകരമായ ഒരു ചുവടുവയ്പ്പാകും ഇതോടെ ഉണ്ടാകുക.

6G നെറ്റ് വര്‍ക്കിന്റെ പ്രത്യേകത

5G യെക്കാള്‍ ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള നെറ്റ് വര്‍ക്കായിരിക്കും 6G യുടെ പ്രത്യേകത. വേഗത്തിലുള്ള ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗത മാത്രമല്ല ഇത് വാഗ്ധാനം ചെയ്യുന്നത്. പുതിയ മാനദണ്ഡം അനുസരിച്ച് സെന്റര്‍ഡേറ്റ, പെര്‍സെപ്ഷന്‍ ഇന്‍പുട്ടുകള്‍ ഇവയെല്ലാം പ്രോസസ് ചെയ്യാന്‍ സാധിക്കും. ക്ലൗഡ് കമ്പ്യൂട്ടിംഗിനും എഡ്ജ് ഉപകരണങ്ങള്‍ക്കും ഇടയിലുള്ള പാലമായിട്ടാണ് ക്വാല്‍കോം 6G യെ വിശേഷിപ്പിക്കുന്നത്.

AI യുടെ പങ്ക്

എല്ലായിടത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവരുന്നതിനെക്കുറിച്ചും ക്വാല്‍കോം സിഇഒ ക്രിസ്റ്റ്യാനോ അമോണ്‍ പറഞ്ഞു. എഐ ഉടന്‍തന്നെ ഉപകരണങ്ങള്‍ക്കായുളള പുതിയ ഉപഭോക്തൃ ഇന്റര്‍ഫേസായി 6g മാറും. സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമായി എഐ ഒതുങ്ങി നില്‍ക്കുന്നില്ലെന്നും പിസികള്‍ , വെയറബിളുകള്‍, മറ്റ് കണക്ട് ചെയ്ത ഉപകരണങ്ങള്‍ എന്നിവയിലേക്ക് വ്യാപിക്കും. ഓരോ ഉപകരണവും ഓരോ ബുദ്ധിമാനായ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരു ലോകത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights :We don't have to wait long for the 6G launch, it will be a reality by 2028

To advertise here,contact us