ഇനി ഇതിനിടയിലും അവർ കയറി വരും! ചാറ്റ്ജിപിടി പഴയതുപോലെയല്ല!

ചാറ്റ്ജിപിടിയെ മള്‍ട്ടി ബില്യണ്‍ ഡോളര്‍ റെവന്യു എഞ്ചിനാക്കി മാറ്റാനുള്ള വലിയ ചുവടുവയ്പ്പാണ് ഓപ്പണ്‍ എഐ നടത്തിയിരിക്കുന്നത്

ബിസിനസ് പൊടിപൊടിക്കണമെങ്കില്‍ അതിനനുസരിച്ച് ലാഭം കൊയ്യണം. ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള സര്‍വീസുകള്‍ നല്‍കുന്ന ബിസിനസാണെങ്കിലോ? അതിന് പരസ്യങ്ങളാണ് പണം ലഭിക്കാനായുള്ള ഏറ്റവും മികച്ച വഴി. ഓപ്പണ്‍ എഐയും ഈ പാത തന്നെ പിന്തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിൽ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ നിലനില്‍ക്കുമ്പോഴാണ് പുതിയതായി പരസ്യങ്ങളും ഉള്‍പ്പെടുത്താനുള്ള തീരുമാനം. ഇതിനായി ഉയര്‍ന്ന പദവിയിലുള്ള എക്‌സിക്യൂട്ടീവുമാരെ ഓപ്പണ്‍ എഐ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ചാറ്റ്ജിപിടിയെ ബില്യൺ ഡോളർ വരുമാനമുള്ള പ്ലാറ്റ്‌ഫോമാക്കി മാറ്റാനുള്ള വലിയ ചുവടുവയ്പ്പാണ് ഓപ്പണ്‍ എഐ നടത്തിയിരിക്കുന്നത്. ഗവേഷണ കേന്ദ്രീകൃതമായ ഒരു പ്ലാറ്റ്‌ഫോം എന്നതിൽ നിന്നും വാണിജ്യപരമായി വന്‍ ശക്തിയാവാന്‍ ഒരുങ്ങുകയാണ് ചാറ്റ്ജിപിടിയിലൂടെ ഓപ്പണ്‍ എഐ എന്നാണ് റിപ്പോർട്ട്. ഓപ്പണ്‍ എഐയുടെ എല്ലാ സാമ്പത്തികപരമായ ഇടപെടലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രൊഫഷണലുകളെ തേടുന്നതായി സീക്കിങ് ആല്‍ഫ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിലനില്‍ക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസുകള്‍ കൃത്യമായി പാലിച്ചുകൊണ്ട് പരസ്യങ്ങളും ഉള്‍പ്പെടുത്താനാണ് നീക്കം. കഴിഞ്ഞ മാസം ഓപ്പണ്‍ എഐയുടെ ഭാഗമായ മുന്‍ ഇന്‍സ്റ്റാകാര്‍ട്ട് സിഇഒ ഫിഡ്ജി സിമോയ്ക്കാണ് പുതിയ ടീമിനെ സജ്ജീകരിക്കാനുള്ള ചുമതല. നിലവില്‍ ഫേസ്ബുക്കില്‍ തന്റെ സഹപ്രവര്‍ത്തരായിരുന്നവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളുമായി ഇവര്‍ ചര്‍ച്ച നടത്തി കഴിഞ്ഞതായാണ് റിപ്പോർട്ട്. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ എക്‌സിക്യൂട്ടീവുമാര്‍ ഓപ്പണ്‍ എ ഐ സിഇഒ ഓഫ് ആപ്ലിക്കേഷന്‍സായി ചുമതലയേറ്റ് ഫിഡ്ജി സിമോയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്.

ഇതിനിടയില്‍ ഓപ്പണ്‍ എഐ ജോബ്‌സ് പ്ലാറ്റ്‌ഫോമും പ്രവര്‍ത്തന ക്ഷമമാകാന്‍ പോവുകയാണെന്നാണ് റിപ്പോർട്ട്. ബിസിനസുകള്‍ക്ക് അവര്‍ തേടുന്ന രീതിയലുള്ള ജീവനക്കാരെ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതായത് എഐ നിയന്ത്രിക്കുന്ന ഹയറിംഗ് സര്‍വീസാണ് കമ്പനി രൂപകല്‍പന ചെയ്യുന്നത്. ഈ സര്‍വീസ് 2026 പകുതിയോടെ നിലവില്‍ വരുമെന്നാണ് സിമോ പറയുന്നത്. ഇതോടെ ഓപ്പണ്‍ എഐ വെല്ലുവിളിയുയര്‍ത്തുന്നത് മൈക്രോസോഫ്റ്റ് ഫണ്ട് ചെയ്യുന്ന ഓപ്പണ്‍എഐയും പിന്തുണയ്ക്കുന്ന ലിങ്ക്ഡിന്നിനാണ്.

ഓപ്പൺ എഐയുടെ പദ്ധതികൾ ഇവിടെയും തീരുന്നില്ല. പുതിയ എഐ ടൂളുകളിൽ പ്രാവീണ്യം നേടിയവര്‍ക്ക് 2025 അവസാനത്തോടെ ഓപ്പണ്‍ എഐ അക്കാദമിയിലൂടെ സര്‍ട്ടിഫിക്കറ്റുകൾ നൽകാനും പദ്ധതിയുണ്ട്.Content Highlights: Open AI to introduce adds in ChatGPT

To advertise here,contact us