പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി വിൻഡോസ് 10, സേവനം ഒക്ടോബർ വരെ മാത്രമെന്ന് മൈക്രോസോഫ്റ്റ്

ഈ സമയപരിധി കഴിയുന്നതോടെ ലോകമെമ്പാടും വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് സാങ്കേതിക സഹായമോ, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളോ, സുരക്ഷാ പാച്ചുകളോ ഇനി ലഭ്യമാകില്ല

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 സോഫ്റ്റ്‌വെയർ 2025 ഒക്ടോബറോടെ പിന്തുണ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ സമയപരിധി കഴിയുന്നതോടെ ലോകമെമ്പാടും വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് സാങ്കേതിക സഹായമോ, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളോ, സുരക്ഷാ പാച്ചുകളോ ഇനി ലഭ്യമാകില്ല.

എന്താണ് വിന്‍ഡോസ് 10 ന്റെ പിന്തുണ അവസാനിപ്പിക്കുന്നുവെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

വിന്‍ഡോസ് 10 ന്റെ പിന്തുണ അവസാനിപ്പിക്കുന്നുവെന്നത് കൊണ്ട് അവ പ്രവര്‍ത്തിക്കുന്ന പിസികളുടെ പ്രവര്‍ത്തനത്തിന് പ്രശ്നമുണ്ടാകണമെന്നില്ല. എന്നാല്‍ സുരക്ഷ അപ്‌ഡേറ്റുകള്‍ ഇല്ലാതെ സിസ്റ്റം ഉപയോഗിക്കുന്നത് വൈറസുകള്‍, മാല്‍വെയര്‍, മറ്റ് സൈബര്‍ ഭീഷണികള്‍ക്ക് കാരണമായേക്കാം. ഇത് ഉറപ്പ് വരുത്തുന്നതിന് സമയപരിധിക്ക് മുമ്പായി സിസ്റ്റം പിന്തുണയ്ക്കുന്ന വിന്‍ഡോസ് പതിപ്പിലേക്ക് മാറാന്‍ ശ്രമിക്കുക. ഇതുകൂടാതെ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് മറ്റ് ചില മാര്‍ഗങ്ങള്‍ കൂടി നിര്‍ദേശിക്കുന്നു.

വിന്‍ഡോസ് 11 പുതിയ സിസ്റ്റത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. അങ്ങനെയുള്ള നിര്‍ദേശം ഇതിനോടകം തന്നെ പലര്‍ക്കും ലഭിച്ചിട്ടുണ്ടാവും. ഇനി ഇതിന് അനുയോജ്യമല്ലാത്ത ഉപകരണങ്ങളില്‍ വിന്‍ഡോസ് 11 മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് പുതിയ ഹാര്‍ഡ്‌വെയറില്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നു.

ഇതിന് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാവുന്ന ഉപയോക്താക്കളുടെ സൗകര്യപ്രകാരം മൈക്രോസോഫ്റ്റ് ഒരു എക്‌സ്റ്റെന്‍ഡഡ് സെക്യൂരിറ്റി അപ്‌ഡേറ്റ് പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. ഒരു നിശ്ചിത തുക നല്‍കിയാല്‍ ഔദ്യോഗികമായി പിന്തുണ അവസാനിക്കുന്ന തീയതിക്ക് ശേഷം ഒരു വര്‍ഷം വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ പരിരക്ഷകള്‍ നല്‍കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

Content Highlights- Windows 10 is set to end support on October 2025

To advertise here,contact us