ഐഫോണ് സ്മാര്ട്ട്ഫോണ് ലോകത്തെ ഭരിക്കാന് തുടങ്ങിയിട്ട് ഇരുപത് വര്ഷങ്ങള് കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇന്നും ഐഫോണിലെ (iPhone) ഐ(i) എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് അറിയാമോ? ടെക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ബ്രാന്ഡിങ് ഡിസിഷന് ആയിരുന്നു ഉലപ്ന്നങ്ങള്ക്ക് മുന്നില് ചെറിയ ഇംഗ്ലീഷ് അക്ഷരത്തില് ഐ ചേര്ക്കാനുള്ള ആപ്പിളിന്റെ ആ തീരുമാനം. ദശലക്ഷക്കണക്കിന് ഡിവൈസുകള്ക്ക് മുന്നിലാണ് ഇന്ന് ഈ കുഞ്ഞന് ഐ ഇന്നുള്ളത്. പക്ഷെ അതെന്തിനെ സൂചിപ്പിക്കുന്നുവെന്ന്, അതിന് ഒന്നിലധികം അര്ഥങ്ങളുണ്ടെന്ന് നിങ്ങള്ക്ക് അറിയാമോ?
കഥയിലേക്ക് പോകാം. 1998 ലാണ് ആപ്പിളിന്റെ സഹസ്ഥാപകന് സ്റ്റീവ് ജോബ്സ് ഐമാക് അവതരിപ്പിക്കുന്നത്. അന്ന് അതിന്റെ ലോഞ്ചിങ് വേളയില് ഐ എന്നത് ഇന്റര്നെറ്റിനെയാണ് സൂചിപ്പിക്കുന്നത് എന്ന് സ്റ്റീവ് പറഞ്ഞിരുന്നു. അന്ന് ഇന്റര്നെറ്റ് ഇന്നുകാണുന്നത് പോലെ ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നില്ല. വരാന് പോകുന്ന ഡിജിറ്റല് വിപ്ലവം മുന്നില്കണ്ടുകൊണ്ട് അന്ന് ആപ്പിള് തങ്ങളുടെ സ്ഥാനം മുന്നില് തന്നെ ഉറപ്പിക്കുകയാണ് ഉല്പന്നങ്ങളുടെ പേരിനൊപ്പം ഐ ചേര്ത്തുകൊണ്ട് അന്ന് ചെയ്തത്.
ആപ്പിളിന്റെ ഐക്കണിക് ഐക്ക് ഇനിയുമുണ്ട് അര്ഥങ്ങള്
ഇന്ഡിവിജ്വല്(Individual) - ആപ്പിള് പൊര്ഡക്ടുകളുടെ ഡിസൈനില് കസ്റ്റമൈസേഷനുള്ള പ്രധാന്യം ചൂണ്ടിക്കാണിക്കുന്നു
ഇന്സ്ട്രക്ട് (instruct)- വിദ്യാഭ്യാസം, പഠനം എന്നിവയില് ആപ്പിളിന്റെ റോള് എന്താണെന്ന് വ്യക്തമാക്കുന്നു.
ഇന്ഫോം (inform)- വിവരങ്ങള് ശേഖരിക്കാനും പങ്കുവയ്ക്കാനുമുള്ള കഴിവ്
ഇന്സ്പയര് (inspire)- ക്രിയേറ്റിവിറ്റിയും ഇന്നവേഷനും ഉപയോക്താക്കളില് ഉണര്ത്തുക
ഐമാക് പ്രഖ്യാപന വേളയില് സ്റ്റീവ് ജോബ്സ് തന്നെയാണ് ആ ഐയുടെ പിന്നിലുള്ള ഇത്രയേറെ അര്ഥങ്ങള് പങ്കുവച്ചത്. ഇത് പിന്നീട് മറ്റെല്ലാ പ്രൊഡക്ടുകളോടും ചേര്ക്കുകയായിരുന്നു.
വര്ഷങ്ങള് പിന്നിട്ടതോടെ ഇന്നവേഷന്, ഇന്റഗ്രേഷന്(innovation, integration) തുടങ്ങിയ അര്ഥങ്ങളും പലരും ഐയ്ക്കൊപ്പം ചേര്ത്തുതുടങ്ങി. എന്നാല് ആപ്പിള് ഒരിക്കലും ആ വാക്കുകള് തങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തിയിരുന്നില്ല.
അതുകൊണ്ട് ഐഫോണ് വാങ്ങുമ്പോള് ഓര്ക്കുക ആ വെറും ഗിമ്മിക്ക് അല്ല..പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കൃത്യമായ വിവരങ്ങള് അറിവുള്ള ഒരു ലോകത്തെക്കുറിച്ചുള്ള ആപ്പിളിന്റെ ദര്ശനമാണ്.
content Highlights; Did You Know What ‘i’ In iPhone Stands For?