ആപ്പിളിന്റെ രഹസ്യങ്ങൾ തീരുന്നില്ല, 2026ൽ വരുന്നത് ആരും പ്രതീക്ഷിക്കാത്ത പ്രഖ്യാപനം ?

ഐഫോൺ പ്രേമികൾക്ക് ജിജ്ഞാസ വർദ്ധിക്കുന്ന ഒരു കാര്യം കൂടി ടിം കുക്ക് വാൾ സ്ട്രീറ്റ് ജേർണലിനോട് പങ്കുവച്ചിട്ടുണ്ട്

ആപ്പിൾ ഐഫോൺ 17 പുറത്തിറക്കിയ അന്നു മുതൽ ഐഫോൺ 17 എയറിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ടിം കുക്കിനും കമ്പനിക്കും എയറിന്റെ പ്രത്യേകതകൾ എത്ര പറഞ്ഞിട്ടും മതിയാവുന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ആപ്പിൾ മേധാവിയോട് പലരും ചോദിക്കുന്ന ചോദ്യം, ഈ പുത്തൻ മോഡലിന്റെ ഉത്ഭവത്തെ കുറിച്ചാണ്. വാൾ സ്ട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിൽ ഐഫോൺ കുക്കും മറ്റ് എക്‌സിക്യൂട്ടീവുകളും ഐഫോൺ ഡിസൈനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഡിസൈനിന്റെ വൈസ് പ്രസിഡന്റായ മോളി ആൻഡേഴ്‌സൺ ഹ്യൂമൻ ഇന്റർഫേസ് ഡിസൈന്റെ വൈസ് പ്രസിഡന്റായ അലൻ ഡേയുമാണ് എയറിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചത്.

ദീർഘകാലമായി സ്വപ്‌നം കണ്ട കാര്യമാണ് ഐഫോൺ എയറെന്നും അത്ഭുതപ്പെടുത്തുന്ന കനം കുറഞ്ഞൊരു ഐഫോൺ എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെ ചിന്തയെന്നും ആൻഡേഴ്‌സൺ പറയുന്നു. ഭാരം കുറഞ്ഞ, അതുപോലെ കനം കുറഞ്ഞ ഐഫോണുകളെ കുറിച്ച് ആളുകൾ സംസാരിക്കുന്നത് തന്നെ വളരെ താത്പര്യമുള്ള കാര്യമാണ്. അതും മുമ്പുള്ള മോഡലുകളിൽ നിന്നും തീർത്തും വ്യത്യസ്തമായതെന്നും ആപ്പിൾ ടീം പറയുന്നു. എന്നാൽ സ്റ്റീഫ് ജോബ്‌സ് മുൻകാലത്ത് തന്നെ സംസാരിച്ചിരുന്നു ഇത്തരം ഒരു മോഡലിനെ കുറിച്ചെന്നും അതാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്നുമാണ് ഡേയ് പറയുന്നത്. അതേസമയം പുത്തൻ ഫോർഡബിൾ ഫോണുകൾ വിപണയിലെത്തിക്കാനുള്ള ലക്ഷ്യത്തിലേക്കു അടുക്കുന്നതിനിടയിൽ മാത്രമാണ് എയർ പോലൊരു മോഡലിനെ കുറിച്ച് ആപ്പിൾ ചിന്തിച്ചതെന്ന ആക്ഷേപം ഒരുവശത്തുണ്ട്.

എന്നാൽ ഐഫോൺ പ്രേമികൾക്ക് ജിജ്ഞാസ വർദ്ധിക്കുന്ന ഒരു കാര്യം കൂടി ടിം കുക്ക് വാൾ സ്ട്രീറ്റ് ജേർണലിനോട് പങ്കുവച്ചിട്ടുണ്ട്. ഫോർഡബിൾ ഐഫോണുകൾക്ക് മുമ്പ് എയർ അവതരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ചില ഉദ്ദേശങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചില രഹസ്യങ്ങൾ സൂക്ഷിക്കാൻ ഞങ്ങൾക്ക് പ്രത്യേക കഴിവുണ്ടൊണ് അദ്ദേഹം പറഞ്ഞത്. ഇത് 2026ൽ നമ്മെ കാത്തിരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിലേക്കാണ് പോകുന്നതെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

ഐഫോൺ 17 പ്രോയാണോ എയറാണോ വാങ്ങണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് ആളുകൾ. കമ്പനി അടുത്ത വർഷം ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന ഐഫോൺ 18 സീരീസിന് വലിയ മാറ്റങ്ങളാകും ഉണ്ടാകുക എന്നാണ് വിലയിരുത്തൽ. ഫോർഡബിൾ ഐഫോണുകളാണ് ആപ്പിൾ പുറത്തിറക്കാൻ പോകുന്നതെന്നാണ് പരക്കെയുള്ള പ്രചരണം.Content Highlights: Apple team about iPhone 17 Air and new updates

To advertise here,contact us