ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ് 17 സീരീസ് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവരാണോ നിങ്ങള് ? എന്നാല് ഏറ്റവും വിലക്കുറവില് തന്നെ ഈ മോഡലിനെ സ്വന്തമാക്കിയാലോ ? അതിനായി ലോകത്തിൽ ഏറ്റവും വിലക്കുറവിൽ ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഐഫോണ് 17 ൻ്റെ ഇന്ത്യയിലെ വില
മറ്റുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്നതിന് മുൻപ് ആദ്യം നമുക്ക് ഐഫോണിന്റെ ഇന്ത്യയിലെ വില മനസിലാക്കേണ്ടതുണ്ട്. ഐഫോണ് 17 ന്റെ 256GB ബേസ് മോഡലിന് ഇന്ത്യയില് 82,900 രൂപയാണ് വില വരുന്നത്. ഐഫോണ് എയറിന് 1,19,900 വും പ്രോ മോഡലുകളായി 17 പ്രോയിക്ക് 1,34,900 വും പ്രോ മാക്സിന് 1,49,900 വുമാണ് വില വരുന്നത്. ഇവയുടെ ഇന്ത്യയിലെ പ്രി ഓര്ഡര് സെപ്റ്റംമ്പര് 12 ന് ആരംഭിക്കും.
ഐഫോണ് 17 ന് ഏറ്റവും വിലക്കുറവ് ഏത് രാജ്യത്താണ് ?
ഇപ്പോള് ലോകത്ത് ഏറ്റവും കൂടുതല് ആളുകള് തിരയുന്ന ഒന്നാണ് ഐഫോണ് ഏറ്റവും വിലക്കുറവില് ലഭിക്കുന്ന രാജ്യം ഏതാണെന്നുള്ളത്. വിലകുറവുള്ള രാജ്യങ്ങളിൽ നിന്ന് വാങ്ങാൻ ലക്ഷ്യമിടുന്നലരും നിരവധിയാണ്. ഏകദേശം 10,000 രൂപയ്ക്ക് മുകളിൽ പല രാജ്യങ്ങൾ തമ്മിലും ഐഫോണിൻ്റെ വിലയിൽ വ്യത്യാസം വരുന്നുണ്ട്. ഇതിനായി ചില താരതമ്യപഠനങ്ങള് ആവശ്യമാണ്. എന്ഡിടിവിയുടെ റിപ്പോര്ട്ട് പ്രകാരം ചൈനയില് ഐഫോണ് 17 ന്റെ വില ആരംഭിക്കുന്നത് CNY 5,999 നാണ്, അതായിത് ഇന്ത്യന് റുപിയില് ഏകദേശം 74,300 രൂപ വില വരും. ഓസ്ട്രേലിയയില് 82,000വും കാനഡയില് 72,000 വുമാണ് ഇന്ത്യൻ റുപിയിലേക്കേ് കൺവേർട്ട് ചെയ്യുമ്പോഴുള്ള വില. അതായിത് ഏകദേശം 10,000 രൂപയ്ക്ക് അടുത്ത് വ്യത്യാസം ഈ ഇരു രാജ്യങ്ങളില് തന്നെ ഐഫോണിനുണ്ട്. ഇനി ജപ്പാനില് ഐഫോണ് 17 ന്റെ വില 78,000 രൂപയാണ് അതേ സമയം, യു എസില് ഐഫോണിന് 71,000 രൂപ മാത്രമാണ് വില വരുന്നത്. യുഎഇയില് ഇതിന്റെ വില ഏകദ്ദേശം 75,000 ത്തിന് അടുത്താണ്. അങ്ങനെ നോക്കുമ്പോള് ഐഫോണിന് ഏറ്റവും വിലക്കുറവുള്ള രാജ്യം യുഎസ്എ തന്നെയാണ്. തൊട്ടു പിന്നാലെ കാനഡയും യുഎഇയും വിലക്കുറവില് ഐഫോണ് വിപണിയിലെത്തിക്കുന്നു.
ഏറ്റവും വിലക്കുറവുള്ള രാജ്യങ്ങള് ഏതൊക്കെയാണെന്ന് നമ്മള് മനസിലാക്കി എന്നാല് ഇനി ഏതൊക്കെ രാജ്യങ്ങളിലാണ് ഐഫോണിന് ഏറ്റവും വില കൂടുതല് എന്ന് മനസിലാക്കിയാലോ. യുകെയിലും ജര്മ്മിനിയിലുമാണ് ഐഫോണിന് ഏറ്റവും വില റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. യുകെയില് ഐഫോണ് 17 ന് 1,14,000 രൂപയാണ് വില. ജര്മ്മനിയില് ഇത് 98,000 രൂപയാണ് ബേസ് മോഡലിന് വരുന്ന വില.
ഐഫോൺ 16 നും ഐഫോൺ 17 നും തമ്മിലുള്ള വിലയുടെ വ്യത്യാസം
കഴിഞ്ഞ വര്ഷത്തെ ഐഫോണ് 16 ലോഞ്ച് ചെയ്തതിനേക്കാള് താരതമ്യേന ഈ വര്ഷത്തെ ഐഫോണ് 17 ലൈനപ്പ് വില കൂടുതലാണ്. കഴിഞ്ഞ വര്ഷം ഇന്ത്യയില് പുറത്തിറക്കിയ ഐഫോണ് 16 ന് (128 ജിബി) 79,900 രൂപയായിരുന്നു പ്രാരംഭ വില. അതേ സമയം, ഐഫോണ് 17 പ്രോ ഇപ്പോള് 256 ജിബി സ്റ്റോറേജ് മോഡലിന് 134,900 രൂപയില് ആരംഭിച്ച് 1 ടിബി സ്റ്റോറേജിന് 174,900 രൂപ വരെ വിലയുണ്ട്.
ഐഫോണ് 17 പ്രോ മാക്സിന്റെ ഇന്ത്യയിലെ വില 256 ജിബി സ്റ്റോറേജ് മോഡലിന് 149,900 രൂപയില് ആരംഭിച്ച് 2 ടിബി സ്റ്റോറേജ് മോഡലിന് 229,900 രൂപ വരെ ഉയരും. ആപ്പിള് ആദ്യമായാണ് ഒരു വലിയ 2 ടിബി സ്റ്റോറേജ് ഓപ്ഷന് അവതരിപ്പിച്ചത്.
Content Highlights- Should I buy the iPhone 17? The new series is cheapest in these countries