iPhone 17 ലോഞ്ച് ഇന്ന്; ആപ്പിള്‍ ഫാന്‍സ് കാത്തിരിക്കുന്നത് ഏറ്റവും കനംകുറഞ്ഞ iPhone 17 Air ന്

കലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ലോഞ്ച്.

Awe Dropping..

അങ്ങനെ മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും സ്‌പെക്യുലേഷനും ലീക്കുകള്‍ക്കെല്ലാമൊടുവില്‍ ഇന്ന്, ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ ഐഫോണ്‍ 17 ലോഞ്ച് ചെയ്യുന്ന Awe Dropping! കലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ലോഞ്ച്.

ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രൊ, ഐഫോണ്‍ 17 പ്രൊ മാക്‌സ്, ഐഫോണ്‍ 17 Air എന്നിങ്ങനെ നാലു കിടിലന്‍ മോഡലുകളാണ് ലോഞ്ചില്‍ അവതരിപ്പിക്കുന്നത്. ഷോയിലെ റിയല്‍ സ്റ്റാര്‍ ഐഫോണ്‍ 17 Air ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെക്കാലത്തിന് ശേഷം കാണുന്ന പുതിയ ഐഫോണ്‍ ഡിസൈനായിരിക്കും ഇത്. മാത്രമല്ല, ഇന്നുവരെ പുറത്തിറക്കിയ ഐഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞതും.വെറും 5.5 എംഎം thickness ഉള്ള ഐഫോണ്‍ 17 Air ല്‍ ആയിരിക്കും ആപ്പിള്‍ ഫാന്‍സിന്റെ കണ്ണുടക്കുക. ഇത് e-Sim only സവിശേഷതയുള്ള സ്മാര്‍ട്ട്‌ഫോണായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോഞ്ച് ഡേയ്ക്ക് തൊട്ടുമുന്‍പായി ഐഫോണ്‍ 17ന്‌റെ ബാറ്ററി സൈസ് ലീക്കായിരുന്നു. മുന്‍തലമുറകളെ അപേക്ഷിച്ച്് വലിയൊരു അപ്‌ഗ്രേഡ് ബാറ്ററിയില്‍ ഉണ്ടെന്നാണ് സൂചന. ഐഫോണ്‍ 17 പ്രോ മാക്‌സിന് 5088 mAh ബാറ്ററിയായിരിക്കുമത്രേ.ഐഫോണ്‍ 17 പ്രോയ്ക്ക് 4252 mAh ബാറ്ററിയും.

സ്‌പോട്ട്‌ലൈറ്റില്‍ ഉള്ളത് ഐഫോണ്‍ 17 ആണെങ്കിലും എക്‌സൈറ്റിങ് ആയിട്ടുള്ള എയര്‍പോഡ്‌സ് പ്രൊ 3, ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്ര 3 തുടങ്ങിയ പ്രൊഡക്ടുകള്‍ കൂടെ ലോഞ്ചില്‍ പ്രതീക്ഷിക്കാം. ഒപ്പം TechWoven cases, redesigned clear cases, stylish crossbody straps തുടങ്ങി പുതിയ ആക്‌സസറികളും ലോഞ്ചില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

എന്താ, കൂടുതല്‍ വിശേഷങ്ങള്‍ ലൈവായി അറിയണമെന്നുണ്ടോ…ഒഫീഷ്യല്‍ വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും ലൈവ് സ്ട്രീമിങ്ങ് ഉണ്ട്, മറക്കേണ്ട.

Content Highlights: iPhone 17 Pro Max launch today

To advertise here,contact us