ഡെഡ് ഇന്റർനെറ്റ് തിയറി, 'ഇന്റർനെറ്റ് മരിച്ചെന്നോ'? ഒടുവിൽ ആ വാദം സമ്മതിച്ച് സാം ഓൾട്ട്മാൻ

ലാർജ് ലാംഗേജ് മോഡലുകൾ കൈകാര്യം ചെയ്യുന്ന നിരവധി അക്കൗണ്ടുകളാണ് നിലവിൽ ട്വിറ്ററിലുള്ളത്

ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ ഡെഡ് ഇന്റർനെറ്റ് തിയറിയെ അംഗീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഓൾമാൻ ഉൾപ്പെടെ പലരും ഇതൊരു ഗൂഡാലോചന സിദ്ധാന്തമാണെന്ന വ്യാഖ്യാനത്തെ തള്ളിക്കഞ്ഞ്, ഇതിലും സത്യമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. മുമ്പ് ട്വിറ്റർ എന്ന് അറിയപ്പെട്ടിരുന്ന ഇപ്പോൾ എക്‌സായി മാറിയ സമൂഹമാധ്യമത്തിൽ ബോട്ട് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലാർജ് ലാംഗേജ് മോഡലുകൾ കൈകാര്യം ചെയ്യുന്ന നിരവധി അക്കൗണ്ടുകളാണ് നിലവിൽ ട്വിറ്ററിലുള്ളതെന്നും ഒരു കാലത്ത് ഡെത്ത് ഇന്റർനെറ്റ് തിയറി താൻ ഗൗരവമായി എടുത്തിരുന്നില്ലെന്നും സാം ഓൾട്ട്മാൻ പറയുന്നു.

എന്താണ് ഡെഡ് ഇന്റർനെറ്റ് തിയറി, ഇന്റർനെറ്റിൽ ഇപ്പോൾ ലഭിക്കുന്ന ഭൂരിഭാഗവം ഉള്ളടക്കങ്ങളാവട്ടെ ഇടപെടലാവട്ടെ അതിന് പിന്നിൽ മനുഷ്യരല്ല. പിന്നേയോ എഐകളും ബോട്ടുകളുമാണെന്ന് മുമ്പ് തന്നെ ചിലർ വാദിച്ചിട്ടുണ്ട്. 2016മുതൽ ഇന്റർനെറ്റിൽ മനുഷ്യന്റെ ഇടപെടൽ കുറവാണെന്ന് പറയുന്ന ഈ സിദ്ധാന്തത്തെ എതിർത്തിരുന്നവരാണ് സാൾട്ട്മാൻ ഉൾപ്പെടെയുള്ളവർ.

എക്‌സിലെ അക്കൗണ്ടുകളുടെ വർധനവ് ചൂണ്ടിക്കാട്ടി എക്‌സിൽ തന്നെ ഓൾട്ട്മാൻ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്ന. എൽഎൽഎമ്മുകൾ കണ്ടുപിടിച്ചയാളു തന്നെ എക്‌സിൽ വന്ന് അവയെ കുറിച്ച് പറഞ്ഞ് കരയുന്നുവെന്നുവരെ കമന്റിട്ടവർ പറയുന്നു. ഇത്രയും നാളായി ഇത് ഗൗരവമായി കാണാൻ കഴിഞ്ഞില്ലേയെന്നും ചിലർ ചോദിക്കുന്നു. മനുഷ്യാ നിങ്ങളു തന്നെയാണ് ഡെഡ് ഇന്റർനെറ്റ് തിയറിക്ക് അടിസ്ഥാനമുണ്ടാക്കി കൊടുത്തതെന്നാണ് മറ്റൊരാളുടെ കമന്റ്.

നിങ്ങൾ ചിലപ്പോൾ ഇടപെഴകുന്ന പ്രൊഫൈൽ യഥാർഥത്തിൽ ബോട്ടുകളായിരിക്കാം എന്നാണ് ഇതിന്റെ അർത്ഥം. ഭാവിൽ ബോട്ടുകൾ ഇൻഫിൽട്രേറ്റ് ചെയ്ത പോസ്റ്റുകൾ കൊണ്ട് സാമൂഹികമാധ്യമങ്ങൾ നിറഞ്ഞേക്കാം. എഐ ചാറ്റ്‌ബോട്ടുകൾ വന്നതോട് കൂടി യഥാർത്ഥമായതും അതുപോലെ വ്യാജമായതുമായ യൂസേഴ്‌സിന് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കണ്ടന്റുകളും പോസ്റ്റുകളും സൃഷ്ടിക്കാൻ കഴിയുന്ന അവസ്ഥയായി. ടിക് ടോക്, ഇൻസ്റ്റ, ഫേസ്ബുക്ക്, എക്‌സ് എന്നിവിടങ്ങളിൽ എഐ ജനറേറ്റഡ് പിക്ചറുകളുടെ സഹായത്തോടെ പെട്ടെന്ന് തന്നെ എന്തും പോസ്റ്റ് ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.Content Highlights: Sam Altman finally believes in Dead Internet Theory

To advertise here,contact us