iQOO 15 ഫൈവ് ജി വിപണിയിലെത്തുന്നു; ഇതൊക്കെയാണ് പ്രത്യേകതകള്‍

iQOO 15 മിനി, iQOO 15 അള്‍ട്രാ എന്നിവയും അടുത്ത വര്‍ഷം അവസാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

അടുത്ത മാസം ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഫൈവ് ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഫോണിന് ഇന്ത്യയില്‍ ഏകദേശം 60,000 രൂപയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രണ്ട് ഫോണുകളായ ഐക്യുഒഒ 15 മിനി, ഐക്യുഒഒ 15 അള്‍ട്രാ എന്നിവയും അടുത്ത വര്‍ഷം അവസാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഫോണില്‍ ഫോണില്‍ 2കെ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന 6.8 ഇഞ്ച് സാംസങ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ സ്മാര്‍ട്ട് ഫോണിന് കരുത്തു പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2 പ്രോസസര്‍ ആണ്. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഫോണില്‍ ഉണ്ടായിരിക്കും.

7,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്പ്രതീക്ഷിക്കുന്നത്. 100W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം ഐക്യുഒഒ 15ല്‍ 50എംപി 1/1.5 ഇഞ്ച് പ്രധാന കാമറ, 50എംപി പെരിസ്‌കോപ്പ് കാമറ, അള്‍ട്രാവൈഡ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണില്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സ്പീക്കറുകള്‍ എന്നിവയും ഉണ്ടായേക്കാം.

Content Highlights: iqoo 15 5g mobile price in india launch date camera and other features

To advertise here,contact us