പ്ലാൻ വാലിഡിറ്റി നീട്ടി, പണമടയ്ക്കാൻ സാവകാശം; ജിയോയുടെ പുതിയ നീക്കം ഈ പ്രദേശങ്ങളിൽ മാത്രം

പത്രക്കുറിപ്പിലൂടെയാണ് ജിയോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒരാളാണ് ജിയോ. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്. ഇപ്പോൾ പ്രളയ ബാധിത മേഖലകളായ ജമ്മു, ലഡാക്ക്, കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഒരു ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഈ പ്രദേശങ്ങളിലുള്ളവർക്ക് നിലവിലെ പ്ലാൻ നീട്ടിനൽകിയും പണമടയ്ക്കാൻ സാവകാശം നൽകിയുമാണ് ജിയോ മാതൃക കാണിച്ചിരിക്കുന്നത്.

പത്രക്കുറിപ്പിലൂടെയാണ് ജിയോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജിയോ പ്രീപെയ്ഡ്, ജിയോ ഹോം ഉപയോക്താക്കൾക്കാണ് സാവകാശം ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസമാണ് പ്ലാൻ കാലാവധി നീട്ടിനൽകിയത്. നിലവിലെ റീചാർജിനൊപ്പം തന്നെ ഈ മൂന്ന് ദിവസവും ഉപയോക്താക്കൾക്ക് സൗജന്യ കോളുകൾ, 2 ജിബി ഡാറ്റ എന്നിവ ലഭിക്കും. ജിയോഹോം പ്ലാനും മൂന്ന് ദിവസത്തേയ്ക്കാണ് നീട്ടിനൽകിയിരിക്കുന്നത്. ജിയോ പോസ്റ്റ്‌പെയ്ഡ് ബിൽ അടയ്ക്കാനും മൂന്ന് ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

ജിയോ മാത്രമല്ല, എയർടെല്ലും ഇത്തരത്തിൽ പ്ലാനുകൾ നീട്ടിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് പ്ലാനുകൾ നീട്ടിയിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് ദിവസവും ലഭിക്കുക. എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും ബിൽ പേയ്‌മെന്റുകളിൽ മൂന്ന് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Content Highlights: jio extends plan validity at flood affected areas

To advertise here,contact us