യുഎസ് മാർക്കറ്റിലേക്കുള്ള ആപ്പിളിന്റെ ഐഫോൺ 17 മോഡലുകളെല്ലാം നിർമിക്കുന്നത് ഇന്ത്യയിൽ. സെപ്തംബറിലാണ് ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പ്രോ വേർഷൻസ് ഉൾപ്പെടെ ഐ ഫോൺ 17ന്റെ നാലു മോഡലുകളും ഇന്ത്യയിൽ നിർമിക്കാനാണ് തീരുമാനമെന്ന ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ നിർമാണം ഇന്ത്യയിലെ അഞ്ച് ഫാക്ടറികളിലേക്ക് ആപ്പിൾ വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതിൽ രണ്ട് പ്ലാന്റുകൾ ഇപ്പോൾ ആരംഭിച്ചവയാണ്. ചൈനയിൽ നിന്നുള്ള ആപ്പിളിന്റെ പടിയിറക്കം കൂടുതൽ വേഗത്തിലാക്കുകയാണ് ഇത് വഴിയെന്നാണ് റിപ്പോർട്ട്.
യുഎസിലേക്കുള്ള മോഡലുകളെല്ലാം ഇന്ത്യൽ നിർമിക്കുന്നത് ആപ്പിളിന്റെ വമ്പൻ തീരുമാനമാണെന്നാണ് വിലയിരുത്തൽ. താരിഫ് ആശങ്കകളും ജിയോപൊളിറ്റിക്കൽ ടെൻഷൻസുമെല്ലാം ഈയൊരു തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. നിലവിൽ ട്രേഡ് ഡ്യൂട്ടിയിൽ 1.1 ബില്യൺ ഡോളർ ഇടിവ് സംഭവിക്കാമെന്ന വിലയിരുത്തലുമുണ്ട്.
ടാറ്റയാണ് ആപ്പിളിന്റെ പ്രധാന മാനുഫാക്ച്ചറിങ് പങ്കാളിയായി ഉയർന്നുവരുന്നത്. അടുത്ത രണ്ടുവർഷത്തെക്കുള്ള ഉത്പാദനത്തിൽ പകുതിയിൽ കൂടുതലും നിർമിക്കുക ടാറ്റയ്ക്ക് കീഴിലായിരിക്കും. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള യൂണിറ്റും ബെംഗളുരു എയർപോർട്ടിന് സമീപമുള്ള ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്രൊഡക്ഷൻ ഹബ്ബിലുമാണ് ഉത്പാദനം പ്രധാനമായും നടക്കുക.Content Highlights: Apple to make all iPhone 17 model for US market in India