എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് കോളടിച്ചു ! ആപ്പിൾ മ്യൂസിക് സൗജന്യമായി ലഭിക്കും; ചെയ്യേണ്ട കാര്യങ്ങൾ ഇവ

നേരത്തെ പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാൻഡ് യൂസർമാർക്ക് മാത്രമായിരുന്നു ഈ സേവനം ഉണ്ടായിരുന്നത്

എയർടെൽ ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുമായി കമ്പനി. എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ആറ് മാസത്തേയ്ക്ക് ആപ്പിൾ മ്യൂസിക് സൗജന്യമായി ലഭിക്കും. നേരത്തെ പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാൻഡ് യൂസർമാർക്ക് മാത്രമായിരുന്നു ഈ സേവനം ഉണ്ടായിരുന്നത്. അതാണിപ്പോൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും നൽകിയിരിക്കുന്നത്.

എയർടെൽ താങ്ക്സ് ആപ്പിലൂടെയാണ് ഈ പ്ലാൻ ആക്ടിവേറ്റ് ആക്കേണ്ടത്. ആപ്പിൽ സൈൻ ഇൻ ചെയ്ത ശേഷം ക്യൂറേറ്റഡ് ഫോർ യു എന്ന സെക്ഷനിലേക്ക് പോകണം. ഐഡി ആപ്പിൽ മ്യൂസിക് ആറ് മാസത്തേയ്ക്ക് സൗജന്യമായി ലഭിക്കുമെന്ന ഒരു ബാനർ ഉണ്ടായിരിക്കും. അതിൽ ക്ലിക് ചെയ്ത ശേഷം അവയിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം. ആപ്പിൾ അക്കൗണ്ടിലൂടെ സൈൻ ഇൻ ചെയ്ത് പേയ്‌മെന്റ് രീതി സെലക്ട് ചെയ്യണം. ഇതോടെ സബ്‌സ്‌ക്രിപ്‌ഷൻ ആക്റ്റീവ് ആകും.

ആറ് മാസത്തേയ്ക്കാണ് സൗജന്യ ഓഫർ. അതിന് ശേഷം സബ്‌സ്‌ക്രിപ്‌ഷൻ രീതിയിലായിരിക്കും ആപ്പിൾ മ്യൂസിക് ലഭിക്കുക. 119 രൂപയാണ് വ്യക്തിഗത പ്ലാനിന് നൽകേണ്ട തുക. ഒരുപാട് പേർക്ക് ഉപയോഗിക്കാവുന്ന ഫാമിലി പ്ലാനിന്‌ 179 രൂപയാണ് നൽകേണ്ടത്. സ്റ്റുഡന്റ് പ്ലാനിന് 59 രൂപയാണ് നൽകേണ്ടത്. എന്നാൽ അവ ലഭിക്കാൻ വിദ്യാർത്ഥികൾ അവരുടെ ഐഡി കാർഡുകൾ നൽകണം.

മ്യൂസിക് ആപ്പായ സ്പോട്ടിഫൈ അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ തുക വർധിപ്പിച്ചതിന് പിന്നാലെയാണ് ആപ്പിൾ മ്യൂസിക് ഈ നീക്കം നടത്തുന്നത്. 20 രൂപ വെച്ചാണ് സ്പോട്ടിഫൈ പ്ലാൻ തുക വർധിപ്പിച്ചത്.

ഉപയോക്താക്കളെ ആകർഷിക്കാൻ നിരവധി രീതികളാണ് എയർടെൽ ഇപ്പോൾ പരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി റീചാർജ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാർ, സീ 5, എയർടെൽ എക്സ് സ്ട്രീം പ്ലേയ് പ്രീമിയം തുടങ്ങിയവ നൽകിവരുന്നുണ്ട്. പെർപ്ലെക്സിറ്റി എഐയുമായും എയർടെൽ കൈകോർത്തിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ ആപ്പിൾ മ്യൂസിക്കും സൗജന്യമായി നൽകുന്നത്.

Content Highlights: airtel to offer free apple music subscription to users

To advertise here,contact us