മിഡ് റേഞ്ച് ടി സീരീസ് നിരയില് മറ്റൊരു ഫോണ് കൂടി ഉടന് പുറത്തിറക്കാന് ഒരുങ്ങി വിവോ. കമ്പനിയുടെ റിപ്പോര്ട്ട് പ്രകാരം വിവോ ടി4 പ്രോ എന്ന പേരിലായിരിക്കും പുതിയ ഫോണ് എത്തുക. ഫോണ് ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാര്ട്ടിലാണ് ലഭ്യമാക്കുക. ഇന്ത്യയില് രണ്ട് കളര് ഓപ്ഷനുകളില് ഫോണ് ലഭ്യമാകാന് സാധ്യതയുണ്ട്. നൈട്രോ ബ്ലൂ, ബ്ലേസ് ഗോള്ഡ്. ഏകദേശം 30000 രൂപയ്ക്ക് വിപണിയില് ലഭ്യമാകുമെന്ന് കരുതുന്നു. ഈ മാസം അവസാനം ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
ഫോണിന് 1.5K 120Hz QLED ഡിസ്പ്ലേ ആകാനാണ് സാധ്യത. സ്നാപ്ഡ്രാഗണ് 7 Gen 4 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തു പകരുക. 90W വയര്ഡ് ഫാസ്റ്റ് ചാര്ജിങ്ങുള്ള 6,500mAh ബാറ്ററിയായിരിക്കാം ഫോണില് ഉണ്ടാകാന് സാധ്യതയെന്നാണ് റിപ്പോര്ട്ട്.
മറ്റു പല വിവോ ഫോണുകളിലേതിന് സമാനമായ ഡിസൈനായിരിക്കും പുതിയ ഫോണിന്. ഒഐഎസുള്ള 50എംപി പ്രൈമറി ഷൂട്ടറും പിന്നില് 8എംപി അള്ട്രാ-വൈഡ് ആംഗിള് ലെന്സും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്വശത്ത്, സെല്ഫികള്ക്കും വീഡിയോ കോളുകള്ക്കുമായി 50എംപി കാമറയും ഉണ്ടായിരിക്കാം.
Content Highlights: vivo t4 pro confirmed to launch in india soon