1000 വര്‍ഷത്തോളം മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനൊരുങ്ങി ടെക് വിദഗ്ധര്‍

മനുഷ്യന്റെ ആയുസ് 1000 വര്‍ഷമാകും 25 വര്‍ഷത്തിനകം കണ്ടുപിടുത്തം സാധ്യമാകും

മനുഷ്യന്‍ ഉണ്ടായ കാലംമുതല്‍ മരണമില്ലാതെ ജീവിക്കാനുള്ള ഉപായം തേടുകയാണ്. ഇതുവരെയും അങ്ങനെയൊന്നിന് അടുത്തെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. എഐ സാങ്കേതിക വിദ്യയുടെ വരവോടെ പല കണ്ടുപിടുത്തങ്ങളും സാധ്യമായ ഈ ലോകത്ത് മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാനുള്ള കണ്ടുപിടുത്തവും നടത്താനൊരുങ്ങുകയാണ് എഐ. ടെക് വിദഗ്ധര്‍ ഇതിനുളള ശ്രമം ആരംഭിച്ചുതുടങ്ങി.

മനുഷ്യ ആയുസിന്റെ പത്തിരട്ടിയാണ് ഈ സാങ്കേതിക വിദ്യയുടെ വിജയത്തോടെ വര്‍ധിക്കാന്‍ പോകുന്നത്. 1000 വര്‍ഷം വരെ ഒരു മനുഷ്യന് ആയുസ് ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സയന്‍സ് ടെക്-മെഡിക്കല്‍ ഗവേഷകരായ റെ കുര്‍സ് വെയ്ല്‍, ഇയാന്‍ പിയേഴ്‌സണ്‍, ഓബ്രി ഡി ഗ്രേ എന്നിവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, റോബോട്ടിക്‌സ് എന്നിവ വഴി വരുന്ന 25 വര്‍ഷം കൊണ്ട് ഇക്കാര്യം സാധ്യമാകും എന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.

2029 ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ മറികടക്കും എന്നാണ് റെ കുര്‍സ് വെയര്‍ പറയുന്നത്. ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകളും ക്ലൗഡ് അടിസ്ഥാനമാക്കിയുളള ചിന്തകളും നമ്മുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന നാനോബോട്ടുകളും 2045 ഓടെ സാധ്യമാകുമെന്ന് അദ്ദേഹം പറയുന്നു. ഇതുവഴി മനുഷ്യന്റെ ബുദ്ധിയും ആയുസും വര്‍ധിക്കും എന്നാണ് കരുതുന്നത്.

ആയുസ് വര്‍ധനവിന് മൂന്ന് ഘട്ടങ്ങള്‍

മനുഷ്യന്റെ ആയുസ് വര്‍ധിക്കുന്നതിനായി ഈ പരീക്ഷണത്തില്‍ മൂന്ന് ഘട്ടമാണ് ഉള്ളത്

1 വൈദ്യശാസ്ത്രപരമായുള്ളതും പോഷകാഹാര സമ്പന്നവുമായ പരിജ്ഞാനം നേടുന്ന ആദ്യ ഘട്ടം

2 എഐയും ബയോടെക്‌നോളജിയും ചേര്‍ന്നുളള ആയുസിന്റെ വിപുലീകരണമാണ് രണ്ടാം ഘട്ടം

3 ശരീരത്തിലെ അവയവങ്ങളുടെ പ്രശ്‌നങ്ങള്‍ നാനോ ടെക്‌നോളജി ഉപയോഗിച്ച് പരിഹരിക്കുന്നതാണ് മൂന്നാം ഘട്ടം

കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സയെ സഹായിക്കും

നാനോ സാങ്കേതിക വിദ്യകൊണ്ട് പല ഗുരുതര രോഗങ്ങളെ തടയാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നത് തടയുകയും ഇതിലൂടെ സെല്‍ഡെത്ത് സംഭവിക്കുന്നത് തടയുകയും ചെയ്യും. സെല്‍ഡെത്ത് സംഭവിക്കുമ്പോഴാണ് കാന്‍സറും ഹൃദ്‌രോഗവും അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാകുന്നത്. രോഗങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നതിലൂടെ ആയിരം വര്‍ഷത്തോളം മനുഷ്യന്റെ ആയുസിലും വര്‍ധനവ് ഉണ്ടാകും.

Content Highlights :Tech experts set to develop technology that could allow humans to live for 1,000 years

To advertise here,contact us