ക്രെഡിറ്റ് കാര്ഡുകളിലൂടെ പണമിടപാട് നടത്തുന്നവര് തീര്ച്ചയായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ തവണ നിങ്ങള് ക്രെഡിറ്റ് കാര്ഡ് ഉപയോഗിക്കുമ്പോഴും നിങ്ങളുടെ സ്വകാര്യ വിവരങ്ങളെല്ലാം പല കമ്പനികള്ക്ക് ലഭിക്കുന്നുണ്ട്. നിങ്ങള് എവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു, നിങ്ങളുടെ ജീവിതത്തിന്റെ പാറ്റേണ്, ജീവിത ശൈലി, നിങ്ങളുടെ നീക്കങ്ങള് അങ്ങനെ പലതും. അതിശയം തോന്നുന്നുണ്ടല്ലേ? സംഗതി സത്യമാണ്. നിങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇത്തരത്തില് ചോരുന്നതെന്ന് അറിയാം.
1. നിങ്ങളുടെ ഒരു ദിവസം എത്ര മണിക്കാണ് ആരംഭിക്കുന്നത്..എവിടെയാണ് നിങ്ങള് ജോലി ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്
2. നിങ്ങള് സ്ഥിരമായി എന്തൊക്കെ സാധനങ്ങളാണ് വാങ്ങുന്നത്. ബുക്കുകള്, സിനിമ ടിക്കറ്റ്, ഭക്ഷണ സാധനങ്ങള് ഈ വിവരങ്ങളിലൂടെയെല്ലാം ഒരാളുടെ ഇഷ്ടങ്ങളെക്കുറിച്ച് അറിയാന് സാധിക്കുന്നു.
3. വ്യക്തിപരമായുളള ഇഷ്ടങ്ങള് മനസിലാക്കി കമ്പനികള് നിങ്ങളിലേക്ക് ഏതൊക്കെ ഉത്പന്നങ്ങളുടെ വിവരങ്ങള് എത്തിക്കണമെന്ന് മനസിലാക്കുകയും അത്തരത്തിലുള്ള വിവരങ്ങള് എത്തിക്കുകയും ചെയ്യുന്നു.
4. ക്രെഡിറ്റ് കാര്ഡിലൂടെ ജിപിഎസ് ന്റെ സഹായമില്ലെങ്കിലും വ്യാപാരസ്ഥാപനങ്ങളിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെടുത്തി നിങ്ങളുടെ ലൊക്കേഷന് അറിയാന് സാധിക്കും.
5. നിങ്ങളുടെ യാത്രകളുടെ വിവരങ്ങള്, യാത്ര ചെയ്യാന് ഇഷ്ടമുള്ള സ്ഥലങ്ങള് ഇവയൊക്കെ മനസിലാക്കുന്നു.
6. നിങ്ങളുടെ പണമിടപാടുകളുടെ വിശദ വിവരങ്ങള് മനസിലാക്കുന്നതിലൂടെ ബാങ്കുകളും വായ്പ ദാതാക്കള്ക്കും നിങ്ങളുടെ കൊടുക്കല് വാങ്ങല് ചരിത്രം മനസിലാക്കുന്നു.
7. പല കമ്പനികള്ക്ക് നിങ്ങളുടെ ഡേറ്റകള് പങ്കിട്ട് പോവുകയും അത്തരത്തില് ഡേറ്റ കൈമാറ്റങ്ങള് നടക്കുകയും ചെയ്യുന്നുണ്ട്.
Content Highlights :Personal information can be leaked through credit card use. Be aware of these things