കൗതുകമുണര്‍ത്തി ചൊവ്വയിലെ 'പവിഴപ്പുറ്റ്' പാറ

ഒരു ബില്യണ്‍ വര്‍ഷം പഴക്കമുള്ളതാണ് ഈ പാറയെന്ന് നാസ പറയുന്നു

കൗതുകമുണര്‍ത്തി നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യുരിയോസിറ്റി ചൊവ്വയില്‍ നിന്ന് അയച്ച ചിത്രം. പവിഴപ്പുറ്റിന്റെ ആകൃതിയിലുള്ള പാറയുടെ ചിത്രമാണ് ഇത്. ഗെയ്ല്‍ ഗര്‍ത്തത്തിലാണ് ഇളം നിറത്തിലുള്ള ഈ പാറ കണ്ടെത്തിയിരിക്കുന്നതെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി പറഞ്ഞു. ഒരു ഇഞ്ച് വീതിയുള്ള പാറയ്ക്ക് പവിഴപ്പുറ്റുകളുടേതുപോലുള്ള ശാഖകള്‍ കാണാം.

ഒരു ബില്യണ്‍ വര്‍ഷം പഴക്കമുള്ളതാണ് ഈ പാറയെന്ന് നാസ പറയുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഈ ചിത്രമെടുത്തത് ക്യുരിയോസിറ്റിയുടെ റിമോട്ട് മൈക്രോ ഇമേജറാണ്. റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ടെലിസ്‌കോപ്പിക് ക്യാമറയാണ് ഇത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചൊവ്വയില്‍ വെള്ളമുണ്ടായിരുന്ന കാലത്ത് രൂപപ്പെച്ച ഇത്തരത്തിലുള്ള ചെറിയ സവിശേഷതകള്‍ ക്യുരിയോസിറ്റി നേരത്തേയും കണ്ടെത്തിയിട്ടുണ്ട്. ധാതുക്കള്‍ കലര്‍ന്ന വെള്‌ലം പാറയുടെ വിള്ളലുകളില്‍ പ്രവേശിക്കുകയും പിന്നീട് ഉണങ്ങുകയും ചെയ്തിരുന്നു. കാറ്റടിച്ച് പാറകള്‍ മണല്‍ത്തരികളായി പോയതോടെ ഇന്നുകാണുന്ന അതുല്യരൂപങ്ങള്‍ ബാക്കിയാവുകയായിരുന്നുവെന്ന് നാസ പറയുന്നു. ഭൂമിയില്‍ വളരെ സാധാരണയായി കാണപ്പെടുന്നതാണ് ഈ പ്രക്രിയയെന്നും നാസ പറയുന്നു.

കഴിഞ്ഞ മാസനും സമാനമായ ഒരു വസ്തുവിനെ റോവര്‍ കണ്ടെത്തിയിരുന്നു. പാപ്പോസോ എന്നാണ് അതിന് പേരുനല്‍കിയത്. അതിന് 2 ഇഞ്ച് ആയിരുന്നു വലിപ്പം.

Content Highlights: NASA's Curiosity Rover Spots Coral-Shaped Rock On Mars

To advertise here,contact us